Saturday, January 19th, 2019

ലോകമീറ്റില്‍ നിന്നൊഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയിലേക്ക്

പാലക്കാട്: ലണ്ടനില്‍ വേദിയാവുന്ന ലോകമീറ്റില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ദേശീയ അത്‌ലറ്റ് പി.യു ചിത്ര ഹൈക്കോടതിയെ സമീപിക്കും. ചിത്രയുടെ പരിശീലകന്‍ ആര്‍.എസ് സിജില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ചിത്ര ലോകമീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെങ്കിലും അന്താരാഷ്ട്ര മികവ് പുലര്‍ത്തുന്നില്ലെന്ന കാരണം പറഞ്ഞാണ് സെലക്ഷന്‍ കമ്മിറ്റി തഴഞ്ഞത്. പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മറ്റിയാണ് … Continue reading "ലോകമീറ്റില്‍ നിന്നൊഴിവാക്കിയതിനെതിരെ ചിത്ര ഹൈക്കോടതിയിലേക്ക്"

Published On:Jul 25, 2017 | 11:28 am

പാലക്കാട്: ലണ്ടനില്‍ വേദിയാവുന്ന ലോകമീറ്റില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ദേശീയ അത്‌ലറ്റ് പി.യു ചിത്ര ഹൈക്കോടതിയെ സമീപിക്കും. ചിത്രയുടെ പരിശീലകന്‍ ആര്‍.എസ് സിജില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടി ചിത്ര ലോകമീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെങ്കിലും അന്താരാഷ്ട്ര മികവ് പുലര്‍ത്തുന്നില്ലെന്ന കാരണം പറഞ്ഞാണ് സെലക്ഷന്‍ കമ്മിറ്റി തഴഞ്ഞത്. പി.ടി. ഉഷ, ഷൈനി വില്‍സണ്‍, രാധാകൃഷ്ണന്‍ നായര്‍ എന്നീ മലയാളികള്‍ ഉള്‍പ്പെടുന്ന ഏഴംഗ കമ്മറ്റിയാണ് ചിത്രയെ മത്സരത്തിനയക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. 4:07.43 മിനിറ്റാണ് വനിതാ 1500 മീറ്ററിലെ ലോക മീറ്റ് യോഗ്യതാ സമയം. 4:17.91 മിനിറ്റിലാണ് ചിത്ര ഭുവനേശ്വറില്‍ സ്വര്‍ണമണിഞ്ഞത്. എന്നാല്‍, ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയില്‍ ലോകമീറ്റില്‍ മത്സരിക്കാമെന്നിരിക്കെയാണ് മലയാളി താരത്തെ മലയാളികളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി തഴഞ്ഞത്.
സീനിയര്‍ തലത്തിലെ രണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ തന്നെ സ്വര്‍ണം നേടിയ ചിത്രയെ സാങ്കേതികതയുടെ പേരില്‍ ടീമില്‍ നിന്നൊഴിവാക്കിയത് നീതീകരിക്കാനാവില്ലെന്ന് ഒരു വിഭാഗം കായിക താരങ്ങളും പരിശീലകരും പറയുന്നു. എല്ലാ രാജ്യങ്ങളില്‍നിന്നും കായിക താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രക്ക് ലഭിച്ച അവസരമാണ് ഇല്ലാതായത്. 1500 വിഭാഗത്തിലേക്ക് മത്സരിക്കാന്‍ ആരെയും സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തിട്ടില്ല. ലോക മീറ്റിന് പങ്കെടുക്കുന്നതിനായി ഊട്ടിയില്‍ കഠിന പരിശീലനത്തിലായിരുന്നു ചിത്ര. ഗുണ്ടൂരില്‍ നടന്ന സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ശാരീരിക അസ്വാസ്ഥ്യം വകവെക്കാതെയാണ് ട്രാക്കിലിറങ്ങി വെങ്കലം നേടിയത്. ലണ്ടനില്‍ മത്സരിക്കാന്‍ ചിത്ര ശാരീരികമായും മാനസികമായും തയാറെടുത്തിരുന്നതായും ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടത് നിരാശയുളവാക്കിയെന്നും സിജിന്‍ പറഞ്ഞു.
കേരളത്തില്‍നിന്ന് മാരത്തണ്‍ താരം ടി. ഗോപി, നടത്തക്കാരന്‍ കെ.ടി. ഇര്‍ഫാന്‍, 400 മീറ്ററില്‍ മുഹമ്മദ് അനസ് എന്നിവരാണ് വ്യക്തിഗത ഇനത്തില്‍ പങ്കെടുക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    11 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    14 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    15 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    15 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    15 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍