Tuesday, September 25th, 2018

വാട്‌സ് ആപ്പ് കൂട്ടായ്മ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരം നടത്തി

ജില്ലക്ക് അകത്തും പുറത്തുമായി ജോലിചെയ്യുന്ന 250 ഓളം പേര്‍ അടങ്ങുന്നതാണ് ഈ വാട്‌സ് ആപ് ഗ്രൂപ്പ്.

Published On:Jul 19, 2018 | 11:10 am

കണ്ണൂര്‍: കണ്ണൂരിലെ ഫുട്‌ബോള്‍ പ്രേമികളുടെ വാട്‌സ് അപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരം നടത്തി. തലശ്ശേരിയിലെ ഡോ. മന്‍സൂറിനാണ് ഒന്നാം സമ്മാനം. വിജയിക്ക് നിക്ഷാന്‍ ഇലക്ട്രോണിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുന്ന എല്‍ ഇ ഡി ടി വിയാണ് സമ്മാനം. ജില്ലക്ക് അകത്തും പുറത്തുമായി ജോലിചെയ്യുന്ന 250 ഓളം പേര്‍ അടങ്ങുന്നതാണ് ഈ വാട്‌സ് ആപ് ഗ്രൂപ്പ്. സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു കൂട്ടായ്മ തുടങ്ങിയതെന്ന് ഗ്രൂപ്പ് അഡ്മിന്‍ മഹേഷ്ചന്ദ്ര ബാലിഗ പറഞ്ഞു. കെ വി സജീര്‍ രണ്ടാം സ്ഥാനത്തിനും ശ്യാംജിത്ത് മൂന്നാംസ്ഥാനത്തിനും അര്‍ഹരായി. ഷമീം പുനത്തില്‍, മഹേഷ് ബാലിഗ, വിനോദ് നാരായണന്‍, വാസുദേവ് പൈ, ഹനീഷ് കെ വി എന്നിവരുടെ നേതൃത്വത്തിലാണ് ഇങ്ങനെയൊരു വാട്‌സ് അപ് കൂട്ടായ്മക്ക് രൂപം കൊടുത്തത്.

 

LIVE NEWS - ONLINE

  • 1
    15 mins ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    27 mins ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    35 mins ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    1 hour ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    2 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    3 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    4 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    4 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു