Saturday, August 24th, 2019

ഇന്ന് ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ പോരാട്ടം

ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

Published On:Jun 12, 2019 | 11:32 am

ടൗണ്‍ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ പോരാട്ടം. ഇന്ത്യയോട് തോറ്റാണ് ഓസീസ് വരുന്നതെങ്കില്‍ മഴമൂലം ശ്രീലങ്ക്‌ക്കെതിരായ മത്സരം നഷ്ടമായതിന്റെ സങ്കടത്തിലാണ് പാക്കിസ്ഥാന്‍. മൂന്നു കളികളില്‍ നിന്ന് നാലുപോയന്റുമായി ഓസീസ് പോയന്റ് നിലയില്‍ നാലാമതാണെങ്കില്‍ ഇത്രയും കളികളില്‍നിന്ന് മൂന്നുപോയന്റുമായി എട്ടാമതാണ് പാക്കിസ്ഥാന്‍. ഇന്ത്യക്കെതിരായ മത്സരത്തിലെ തോല്‍വിയുടെ സങ്കടം പാക്കിസ്ഥാനെതിരായ ജയത്തിലൂടെ കഴുകിക്കളയാമെന്നാണ് ഓസീസിന്റെ പ്രതീക്ഷ. ഇന്ത്യക്കെതിരേ തോറ്റെങ്കിലും കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്നതില്‍ കാട്ടിയ മികവ് ഓസീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. വെസ്റ്റിന്‍ഡീസിനെതിരേ തോറ്റെന്നുകരുതിയ കളി അവിശ്വസനീയമായ പ്രകടനത്തിലൂടെ തിരിച്ചുപിടിച്ചതിന്റെ ആവേശവും ഓസീസിനുണ്ടാകുമെന്നുറപ്പാണ്.
ആദ്യമത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് തകര്‍ന്ന് തരിപ്പണമായെങ്കിലും അടുത്തമത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ കഴിഞ്ഞതോടെ പാക്കിസ്ഥാന്‍ ആവേശത്തിലാണ്. എന്നാല്‍, ശ്രീലങ്കക്കെതിരായ അടുത്ത മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത് പാക്കിസ്ഥാന് തിരിച്ചടിയായിരുന്നു. കരുത്തരായ ഓസീസിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ സെമിസ്വപ്നങ്ങള്‍ക്ക് നിറംകൂടുമെന്ന തിരിച്ചറിവിലാണ് പാക്കിസ്ഥാന്‍. ബൗളര്‍മാര്‍ മികവുകാട്ടുമ്പോഴും സ്ഥിരതയുള്ള പ്രകടനം തുടരാത്ത ബാറ്റിംഗ് നിരയിലാണ് പാക്കിസ്ഥാന്റെ ആശങ്ക.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    14 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍