Wednesday, June 19th, 2019

ഓവലില്‍ കാന്‍ഡിമാന്‍…

ഇന്ത്യക്ക് രണ്ടാം ജയം

Published On:Jun 10, 2019 | 9:17 am

ലണ്ടന്‍: കെന്നിംഗ്ടണ്‍ ഓവലില്‍ മൂടിനിന്ന മഴമേഘങ്ങള്‍ക്കുകീഴെ റണ്‍മഴ പെയ്യിച്ച് ടീം ഇന്ത്യ കങ്കാരുപ്പടയെ മുക്കി. അവസാനം വരെ പൊരുതിനിന്ന ഒസീസിനെ 36 റണ്‍സിനാണ് തോല്‍പ്പിച്ചത്. ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ പോലെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനം. ഓപണര്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെയും (117) ക്യാപ്്റ്റന്‍ വിരാട് കോഹ്‌ലിയുടെയും (82) രോഹിത് ശര്‍മയുടെയും (57) അര്‍ധ സെഞ്ച്വറിയുടെയും ബലത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്്ടത്തില്‍ 352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഒസീസിന് മുന്നില്‍വെച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ 50 ഓവറില്‍ 316 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ഒരു വശത്ത് ധവാന്‍ ആക്രമിച്ച് കളിക്കുമ്പോള്‍ പ്രതിരോധത്തിലൂന്നിയായിരുന്നു രോഹിതിന്റെ ബാറ്റിംഗ്. ആദ്യ 10 ഓവറില്‍ 42 റണ്‍സ് മാത്രമായിരുന്നു ടീം സ്‌കോര്‍.
കരുതലോടെ നിലയുറപ്പിച്ച രോഹിത് ആക്രമണ മൂഡിലേക്ക് എത്തിയതോടെ ടീം സ്‌കോര്‍ കുതിക്കാന്‍ തുടങ്ങി. 19 ഓവറില്‍ 100 കടന്നു. 23-ാം ഓവറില്‍ നതാന്‍ കോള്‍ട്ടര്‍ നൈലിന്റെ പുറത്തേക്കുള്ള പന്തില്‍ ബാറ്റ്് വെച്ച് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 127 ലെത്തിയിരുന്നു. തുടര്‍ന്ന് നായകന്‍ കോഹ്‌ലി ക്രീസിലെത്തിയതോടെ സ്‌കോര്‍ അതിവേഗമുയര്‍ന്നു. മിന്നും ഫോമിലുള്ള മിച്ചല്‍ സ്റ്റാര്‍കിനെയും നൈലിനെയും മാര്‍കസ് സ്‌റ്റോയ്‌നിസിനെയും കണക്കറ്റ് ശിക്ഷിച്ചു. സ്‌റ്റോയ്‌നിസ് എറിഞ്ഞ 33-ാം ഓവറില്‍ ധവാന്‍ ഏകദിന കരിയറിലെ 17-ാം സെഞ്ച്വറി കടന്നു. ടീം സ്‌കോര്‍ 220 നില്‍ക്കെ സ്റ്റാര്‍കിന് വിക്കറ്റ് നല്‍കിയാണ് ധവാന്‍ മടങ്ങിയത്. 109 പന്തില്‍ നിന്ന് 14 ബൗണ്ടറികളുള്‍പ്പെടെ 117 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 2
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 3
    2 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 4
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 5
    3 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 6
    3 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 7
    3 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 8
    4 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

  • 9
    5 hours ago

    ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി