Monday, July 22nd, 2019

കിവികളോട് തോറ്റ് കണ്ണീരോടെ ഇന്ത്യ മടങ്ങി

59 പന്തുകള്‍ നേരിട്ട ജഡേജ 77 റണ്‍സെടുത്തു.

Published On:Jul 11, 2019 | 9:19 am

മാഞ്ചെസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് 18 റണ്‍സ് തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221ന് പുറത്തായി.
92 റണ്‍സില്‍ ആറാം വിക്കറ്റ് നഷ്ടമായ ശേഷം ക്രീസില്‍ ഒന്നിച്ച രവീന്ദ്ര ജഡേജയും എം.എസ് ധോനിയും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 116 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ 48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ ധോനിയും പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു.
59 പന്തുകള്‍ നേരിട്ട ജഡേജ 77 റണ്‍സെടുത്തു. 72 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ധോനി റണ്ണൗട്ടാകുകയായിരുന്നു.
ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തന്നെ വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരും മടങ്ങി. രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ യാതൊരു സംഭാവനകളുമില്ലാതെ പുറത്തായി.
25 പന്തുകള്‍ നേരിട്ട് ആറു റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിനെ മാറ്റ് ഹെന്റി മടക്കി. പിന്നാലെ ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ആറാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു. 56 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ഋഷഭ് പന്തിനെ പുറത്താക്കി മിച്ചല്‍ സാന്റ്‌നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 62 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയേയും സാന്റ്‌നര്‍ തന്നെ മടക്കി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച കിവീസ് ഇന്നിങ്‌സ് ആരംഭിച്ചത്.
റിസര്‍വ് ദിനത്തിന്റെ തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്‌ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്‌ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി.
നേരത്തെ, ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
നെട്ടൂര്‍: കായലോരത്തെ കുറ്റിക്കാട്ടില്‍ ചളിയില്‍ കല്ലുകെട്ടി താഴ്ത്തിയനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുമ്പളം മന്നനാട്ട് വിദ്യന്റെ മകന്‍ അര്‍ജുനന്റെ (19) മൃതദേഹമാണെന്ന നിഗമനത്തിലാണ് പൊലീസ്. യുവാവിനെ ഒരാഴ്ച മുമ്പ് കാണാതായതായി പനങ്ങാട് സ്‌റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു.&ിയുെ;
കൊലപാതകമെന്ന സംശയത്തില്‍ അര്‍ജുനന്റെ നാല് സുഹൃത്തുക്കളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെട്ടൂര്‍ മേല്‍പാലത്തിന് സമീപം റെയില്‍വേ ട്രാക്കിനടുത്ത് ആള്‍ത്താമസമില്ലാത്ത കണിയാച്ചാല്‍ ഭാഗത്ത് കുറ്റിക്കാട്ടിലാണ് മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയത്. ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.&ിയുെ;
മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചാലെ വസ്തുതകള്‍ കണ്ടെത്താന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

 

 

LIVE NEWS - ONLINE

 • 1
  2 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 2
  3 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 3
  3 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 4
  4 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 5
  4 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 6
  5 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 7
  6 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 8
  6 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

 • 9
  6 hours ago

  ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു