Wednesday, September 19th, 2018

ലോകത്തിലെ ഏറ്റവും വലിയ പട്ടം മലപ്പുറത്ത് പറത്തി

മലപ്പുറം: ചൈനയിലെ വെയ്ഫാങ്ങ് പ്രവിശ്യയില്‍ വച്ച് നടന്ന ലോക പട്ടം പറത്തല്‍ മത്സരത്തില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് നേടിയ പട്ടം മലപ്പുറത്ത് പ്രദര്‍ശനപ്പറത്തല്‍ നടത്തി. പട്ടം പ്രദര്‍ശനപ്പറത്തല്‍ പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണിന്ത്യാ കൈറ്റ് ടീം ക്യാപ്റ്റന്‍ കോഴിക്കോട്ടുകാരനായ അബ്ദുളള മാളിയേക്കല്‍ രൂപകല്‍പ്പന ചെയ്ത കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ 110 അടി വലിപ്പത്തിലുളള പട്ടമാണ് പറത്തിയത്. പട്ടത്തിന്റെ മധ്യത്തില്‍ കേരളത്തിന്റെ കലാരൂപമായ കഥകളിയും, വാലറ്റം ഇന്ത്യയുടെ ദേശീയപതാകയുമാണ് പട്ടത്തില്‍ ആലേഖനം ചെയ്തിട്ടുളളത്. പാരച്യൂട്ടിന് … Continue reading "ലോകത്തിലെ ഏറ്റവും വലിയ പട്ടം മലപ്പുറത്ത് പറത്തി"

Published On:Oct 17, 2013 | 1:35 pm

മലപ്പുറം: ചൈനയിലെ വെയ്ഫാങ്ങ് പ്രവിശ്യയില്‍ വച്ച് നടന്ന ലോക പട്ടം പറത്തല്‍ മത്സരത്തില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് നേടിയ പട്ടം മലപ്പുറത്ത് പ്രദര്‍ശനപ്പറത്തല്‍ നടത്തി. പട്ടം പ്രദര്‍ശനപ്പറത്തല്‍ പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണിന്ത്യാ കൈറ്റ് ടീം ക്യാപ്റ്റന്‍ കോഴിക്കോട്ടുകാരനായ അബ്ദുളള മാളിയേക്കല്‍ രൂപകല്‍പ്പന ചെയ്ത കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കഥകളിയുടെ 110 അടി വലിപ്പത്തിലുളള പട്ടമാണ് പറത്തിയത്. പട്ടത്തിന്റെ മധ്യത്തില്‍ കേരളത്തിന്റെ കലാരൂപമായ കഥകളിയും, വാലറ്റം ഇന്ത്യയുടെ ദേശീയപതാകയുമാണ് പട്ടത്തില്‍ ആലേഖനം ചെയ്തിട്ടുളളത്. പാരച്യൂട്ടിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് പട്ടത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. പട്ടത്തിന്റെ സാങ്കേതിക രൂപകല്‍പന നിര്‍വഹിച്ചത് ലോക പ്രശസ്ത കൈറ്റ് ഡിസൈനര്‍ ന്യൂസിലാന്റുകാരനായ പീറ്റര്‍ ലിനന്‍ ആണ്. ഒന്നര ലക്ഷം രൂപയാണ് പട്ടത്തിന് ആകെ ചെലവായത്. കേരളത്തിന്റെ 550 കിലോമീറ്റര്‍ പരന്നു കിടക്കുന്ന തീരദേശത്ത് പട്ടം പറത്തുന്നതിന്റെ ടൂറിസ സാധ്യത ഉപയോഗപ്പെടുത്തണമെന്നും പട്ടം പറത്തല്‍ ടൂറിസത്തിന്റെ വാര്‍ഷിക കലണ്ടറില്‍ ഉള്‍പ്പെടുത്തണമെന്നാണ് ടീമിന്റെ ആവശ്യമെന്നും ടീം സ്ഥാപകന്‍ കൂടിയായ അബ്ദുളള മാളിയേക്കല്‍ പറഞ്ഞു. 30 അംഗങ്ങളാണ് വണിന്ത്യാ കൈറ്റ് ടീമില്‍ ഉളളത്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ കൈറ്റ് ടീം സ്ഥാപകനും കൈറ്റ് ഫെസ്റ്റിവെല്‍ ഓര്‍ഗനൈസറുമായ അബ്ദുളള മാളിയേക്കലിന്റെ നേതൃത്വത്തിലായിരുന്നു 2010ല്‍ കേരളത്തില്‍ ആദ്യമായി കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് കാപ്പാട് ബീച്ചില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നത്.

LIVE NEWS - ONLINE

  • 1
    44 mins ago

    ഓണം ബംബര്‍ തൃശൂരില്‍

  • 2
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 3
    3 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 4
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    5 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 6
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 8
    6 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 9
    6 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്