വര്‍ക്ക്‌ഷോപ്പിന് സമീപം നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു

Published:December 12, 2016

car-fire-full

 

 

 

 

 
കണ്ണൂര്‍: വര്‍ക്ക്‌ഷോപ്പിന് സമീപം നിര്‍ത്തിയിട്ട കാര്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. കൂത്തുപറമ്പ് പഴയനിരത്തിലെ ഒരുവര്‍ക്ക്‌ഷോപ്പിന് മുന്നിലാണ് നിര്‍ത്തിയട്ട കാര്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴിലാളികളാണ് കാര്‍ കത്തിനശിച്ചത് കണ്ടത്.
ഒന്നരവര്‍ഷം മുമ്പ് അറ്റകുറ്റപണിയെടുക്കാനായി വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുവന്നതാണ് കാര്‍. അറ്റകുറ്റപണിയെടുത്തതിന് ശേഷം റോഡരികിലേക്ക് മാറ്റിയിട്ടതായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തെ മാലിന്യത്തിനും തീപിടിച്ചിട്ടുണ്ട്. മാനന്തേരി സ്വദേശിയായ യുവാവാണ് കാര്‍ അറ്റകുറ്റപണിക്കായി നല്‍കിയതെന്നും അറ്റകുറ്റപണി ചെയ്ത വിവരം അറിയിച്ചിട്ടും ആള്‍ എത്തിയില്ലെന്നും വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. കൂത്തുപറമ്പ് എസ് ഐ കെ ജെ ബിനോയിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.