Thursday, July 18th, 2019

മര ഫര്‍ണ്ണിച്ചറുകള്‍ ഇടക്കിടെ വൃത്തിയാക്കണം…ഇല്ലെങ്കില്‍

തടികൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ ശരിയായ രീതിയില്‍ സംരക്ഷിച്ചാല്‍ എത്രകാലം വേണമെങ്കിലും ഉപയോഗിക്കാന്‍ സാധ്യമാണ്

Published On:May 2, 2018 | 10:21 am

മര ഫര്‍ണ്ണിച്ചറുകള്‍ ഇന്ന് വീടുകളിലെ ഫാഷനാണ്. കസേര, മേശ, അലമാര എന്നിങ്ങനെ പലതും മരത്തില്‍ നിര്‍മ്മിച്ചത് കാണാന്‍ തന്നെ ഒരു ഭംഗിയാണ്. പഴയകാല മോഡല്‍ എന്ന് പറഞ്ഞ ഉപേക്ഷിച്ച പലതും ഇന്ന് വീടുകളില്‍ വീണ്ടും സ്ഥനം പിടിച്ചിരിക്കുന്നുണ്ട്. എന്നാല്‍ ചിലതിന്റെ ഭംഗി നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഉപേക്ഷിക്കുന്നുമുണ്ട്. തടികൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ ശരിയായ രീതിയില്‍ സംരക്ഷിച്ചാല്‍ എത്രകാലം വേണമെങ്കിലും ഉപയോഗിക്കാന്‍ സാധ്യമാണ്. അതിനാല്‍ അവയ്ക്ക് പ്രത്യേക സംരക്ഷണം നല്‍കേണ്ടതാണ്. വെള്ളത്തില്‍ കുതിരുന്നത് തടി കേട് വരാന്‍ ഇടയാക്കും. ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ഫര്‍ണ്ണിച്ചര്‍ വൃത്തിയാക്കുക. ഇടുങ്ങിയ സ്ഥലങ്ങള്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. അവസാനമായി മയമുള്ള ഒരു തുണി ഉപയോഗിച്ചും വൃത്തിയാക്കാം.
മരം കൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ ഇടക്കിടെ വൃത്തിയാക്കണം. അല്ലെങ്കില്‍ അഴുക്കും പൊടിയും ഫര്‍ണ്ണിച്ചറില്‍ പോറലുകളുണ്ടാക്കും. ഫര്‍ണിച്ചറുകളില്‍ കവര്‍ ഉണ്ടെങ്കില്‍ അത് ആഴ്ചയിലൊരിക്കല്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. ഭക്ഷണങ്ങള്‍ വിളമ്പുന്നതിന് മുമ്പ് കോസ്റ്ററുകളോ ഡിസൈനര്‍ മാറ്റുകളോ ഉപയോഗിക്കുക. മരം കൊണ്ടുള്ള മേശയില്‍ നേരിട്ട് പാനീയങ്ങളും ഭക്ഷണങ്ങളും വിളമ്പി വെയ്ക്കരുത്. മര ഫര്‍ണിച്ചറുകളില്‍ ഒരു നിശ്ചിത അളവ് ജലാംശമുണ്ടാകും. ഫര്‍ണ്ണിച്ചറുകള്‍ നേരിട്ട് വെയിലേല്‍ക്കുന്നതിന് ഇടയായാല്‍ അത് ചില ഭാഗങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ ഇടയാക്കും. നിറവും മങ്ങാനിടയാകും. മര ഫര്‍ണ്ണിച്ചറുകള്‍ മഴ കൊള്ളാതെ സംരക്ഷിക്കുണം. ഫര്‍ണ്ണിച്ചറുകള്‍ മഴ കൊള്ളുന്നത് പൂപ്പല്‍ ബാധിക്കുന്നതിന് ഇടയാക്കും. ദ്രവിച്ച് പോകുകയും ചെയ്യും.

LIVE NEWS - ONLINE

  • 1
    41 mins ago

    ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

  • 2
    43 mins ago

    ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

  • 3
    1 hour ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 4
    2 hours ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 5
    2 hours ago

    കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 6
    3 hours ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 7
    3 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 8
    3 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 9
    4 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി