Friday, September 21st, 2018

കണ്ണൂര്‍ പഴയങ്ങാടിയില്‍ പോലീസ് സ്റ്റേഷനിലെത്തിയ യുവതി എസ്ഐയെ ആക്രമിച്ചു

കാസര്‍കോട് ഉദുമ ബാരയിലെ കെ. ദിവ്യയാണ് ആക്രമണം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു

Published On:Jul 4, 2018 | 7:45 pm

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ എസ്‌ഐയ്ക്ക് നേരെ യുവതിയുടെ ആക്രമണം. പഴയങ്ങാടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വിനുമോഹന്‍ നേരെയാണ് യുവതിയുടെ അക്രമണം ഉണ്ടായത്. കാസര്‍കോട് ഉദുമ ബാരയിലെ കെ. ദിവ്യയാണ് ആക്രമണം നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്തു.
പോലീസ് സ്‌റ്റേഷനിലെ ജനല്‍ ചില്ലുകളും യുവതി തല്ലി തകര്‍ത്തു. കഴുത്തിന് പരിക്കേറ്റ വിനുമോഹനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലീനയേയും ദിവ്യ അക്രമിച്ചു.
പഴയങ്ങാടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറുടെ മുറിയില്‍ ഇരിക്കുകയായിരുന്നു ബിനുമോഹന്‍. പെട്ടന്ന് വാതില്‍ തള്ളിത്തുറന്ന് ദിവ്യ അകത്തുകടന്നു. തടയാന്‍ ശ്രമിച്ച സിവില്‍ പോലീസ് ഓഫീസര്‍ ലീനയെ തള്ളിമാറ്റിയാണ് ഇവര്‍ അകത്ത് കടന്നത്. തുടര്‍ന്ന് ബിനുമോഹന്റെ യൂണിഫോമില്‍ പിടിച്ചുവലിച്ച് അടിക്കുകയും പേപ്പര്‍
വെയ്റ്റെടുത്ത് എറിയുകയും ചെയ്തു. ദിവ്യയ്ക്കെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. കുടുംബവഴക്കുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. അന്ന് തളിപ്പറമ്പ് സ്റ്റേഷനിലെ എസ്ഐ ആയിരുന്നു വിനുമോഹന്‍.

LIVE NEWS - ONLINE

  • 1
    48 mins ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    58 mins ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    5 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    9 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    10 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    10 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി