Wednesday, November 14th, 2018

24 വയസ് പ്രായമുള്ള ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നു, അമ്മയ്ക്ക് പ്രായം 26.!.

ടെന്നിസണ്‍ സ്വദേശിയായ ടീന ഗിബ്‌സനാണ് ഇത്തരത്തില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

Published On:Dec 22, 2017 | 10:22 am

24 വര്‍ഷത്തോളം ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ഒരു കുഞ്ഞു പിറന്നു. ഇത് കഥയല്ല നടന്നൊരു സംഭവമാണ്. ടെന്നിസണ്‍ സ്വദേശിയായ ടീന ഗിബ്‌സനാണ് ഇത്തരത്തില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വിവഹം കഴിഞ്ഞ് ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കുഞ്ഞ് ഉണ്ടായില്ല. തുടര്‍ന്നാണ് ടീനയും ഭര്‍ത്താവും നോകസ് വില്ലിലെ നാഷണല്‍ എംബ്രിയോ ഡൊണെഷന്‍ സെന്ററിനെ സമീപിച്ചത്. അതിനുശേഷമാണ് 24 വര്‍ഷം പഴക്കമുള്ള ഭ്രൂണം സ്വീകരിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ 24 വര്‍ഷം പഴക്കമുള്ള ഭ്രൂണം ടീനയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. നവംബര്‍ 25 ന് ഒരു പെണ്‍കുഞ്ഞിന് ടീന ജന്മം നല്‍കുകയായിരുന്നു. എമ്മ ഗിബ്‌സണ്‍ എന്നാണ് കുഞ്ഞിന്റെ പേര്.
1992 ഓക്ടോബര്‍ 14 മുതല്‍ സൂക്ഷിച്ച ഭ്രൂണം ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഐവിഎഫ് ചികിത്സ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്രയും വര്‍ഷം പഴക്കമുളള ഭ്രൂണത്തില്‍ നിന്ന് കുഞ്ഞ് പിറന്നത്. എമ്മ ഒരു അത്ഭുതമാണ്. ഇത്രയും കാലം തണുത്തുമരവിച്ചിരുന്ന അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നുയെന്ന് ടീനയുടെ ഭര്‍ത്താവ് ബെഞ്ചമില്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    28 mins ago

    സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

  • 2
    29 mins ago

    സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കണമോ എന്ന് എന്‍ഡിഎ തീരുമാനിക്കും: ശ്രീധരന്‍പിള്ള

  • 3
    52 mins ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

  • 4
    1 hour ago

    ജിദ്ദ സര്‍വിസ് വൈകല്‍; ഡയറക്ടറും കത്ത് നല്‍കി

  • 5
    1 hour ago

    വലിയ വിമാനങ്ങളുടെ സര്‍വിസിനൊരുങ്ങി കരിപ്പൂര്‍

  • 6
    1 hour ago

    ശബരിമല: ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും

  • 7
    1 hour ago

    കേന്ദ്രം ഭരിക്കുന്നവര്‍ നെഹ്‌റുവിന് അപമാനം: സോണിയാഗാന്ധി

  • 8
    2 hours ago

    ലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത് സുപ്രീം കോടതി റദ്ദാക്കി

  • 9
    3 hours ago

    കൊടിമരം തകര്‍ത്ത കേസില്‍ നാല് പേര്‍ അറസ്റ്റില്‍