Monday, December 18th, 2017

അപൂര്‍വരോഗത്തെ തുടര്‍ന്ന് ഈ പെണ്‍കുട്ടി ഉറങ്ങുന്നത് ഫ്രീസറിനരികെ

നിരന്തരമായി തണുപ്പിന്റെ സാന്നിധ്യം കിട്ടാന്‍ കിടക്കയ്ക്ക് അരികില്‍ ഈ പെണ്‍കുട്ടി ഫ്രീസറും സ്ഥാപിച്ചിട്ടുണ്ട്

Published On:Dec 5, 2017 | 12:20 pm

എന്നും ഫ്രീസറിനടുത്ത് ഉറങ്ങേണ്ടി വരുന്ന ഒരു പെണ്‍കുട്ടി. അതിനായി കിടക്കയ്ക്കരികില്‍ ഫ്രീസര്‍ തന്നെ സ്ഥാപിക്കേണ്ടി വന്നു. ബിര്‍മിങ്ങാം സ്വദേശിയായ ഒരു 23 കാരിയുടെ ജീവിതമാണ് ഇത്തരത്തില മുന്നോട്ട് നീക്കുന്നത്. കോംപ്ലക്‌സ് റീജിയണല്‍ പെയ്ന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ചതിനാലാണ് പെയ്ഗ് ഹൊവിറ്റി എന്ന പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ജീവിക്കേണ്ടി വരുന്നത്. ഹൊവിറ്റിയുടെ അവസ്ഥ ഏവരുടെയും മനസ് വേദനിപ്പിക്കുന്നതാണ്.
ശരീരത്തിന്റെ ഒരു ഭാഗം മുറിഞ്ഞുപോകുന്നതു പോലെ അസഹനീയ വേദനയാണു രോഗത്തിന്റെ പ്രത്യേകത. ഇടതുകാലിനു വേദനയും, നിരന്തരമായ മസില്‍വേദനയും നീരും ബോധം പോകുന്ന പോലുള്ള അവസ്ഥയും ഇവര്‍ നേരിടുന്നു. രണ്ട് വര്‍ഷം മുമ്പ് ഇടതു കാല്‍മുട്ടിലെ ശാസ്ത്രക്രിയ നടത്തുമ്പോഴാണ് ഈ അപൂര്‍വ്വ രോഗം പിടിപെട്ട വിവരം ഹൊവിറ്റി അറിയുന്നത്. അന്നുമുതല്‍ ഇടത് കാലിന്റെ വേദന വര്‍ദ്ധിച്ച് വരികയായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് സ്‌ട്രോക്ക് പറയുന്നത്, ജീവനോടെ കത്തിയെരിയുന്നതു പോലുള്ള അവസ്ഥ രോഗം സൃഷ്ടിക്കുമെന്നാണ്.
രോഗത്തിന്റെ തീവ്രത കുറക്കാന്‍ ശരീരത്തിന്റെ സ്വഭാവിക പ്രതിരോധ സംവിധാനത്തിനു മാത്രമെ കഴിയൂ. അതിനു വേണ്ടത് ശുദ്ധവായും. ഓക്‌സിജന്‍ ചേംബറില്‍ ഈ ചികിത്സയാണ് ഹൊവിറ്റിനു നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിന് ഒരുപാട് പണം ആവശ്യമാണ്. മറ്റുള്ളവരുടെ സഹായത്തോടെ അതിനുള്ള പണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ്, അതുവരെ കാല്‍ തലയണയില്‍ ഉയര്‍ത്തിവച്ച് ഐസ് പാക്കുകളാല്‍ മൂടി കഴിയേണ്ടിവരും. ഇത് ആശ്വാസമുണ്ടാക്കുന്നുണ്ടെന്നാണ് ഹൊവിറ്റി പറയുന്നത്. എന്നാല്‍ ഇത് മറ്റൊരു പ്രശ്‌നത്തിനും വഴി വെയ്ക്കുകയാണ്. ഐസ് പാക്കുകള്‍ നിരന്തരമായി വെയ്ക്കുന്നതിനാല്‍ ശരീരത്തിലെ രക്തയോട്ടം കുറഞ്ഞു, പോരാത്തതിന് മറ്റ് പല അസുഖങ്ങളും. ഈ പ്രശ്‌നങ്ങളെല്ലാം തന്നെ ഹൊവിറ്റിയുടെ സ്വപ്‌നങ്ങളെല്ലാം തളര്‍ത്തിയിരിക്കുന്നു.

LIVE NEWS - ONLINE

 • 1
  7 mins ago

  പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

 • 2
  1 hour ago

  ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

 • 3
  2 hours ago

  ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

 • 4
  2 hours ago

  വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

 • 5
  3 hours ago

  മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

 • 6
  3 hours ago

  ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

 • 7
  4 hours ago

  സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

 • 8
  4 hours ago

  വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

 • 9
  4 hours ago

  കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍