Monday, July 22nd, 2019

ലൈസന്‍സില്ലാത്ത ‘കുട്ടി ബൈക്ക് വീരന്‍മാര്‍’ പിടിയില്‍

        കോഴിക്കോട് : ബൈക്ക് ഓടിച്ചതിന് മുപ്പതോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ചേവായൂര്‍ പോലീസ് കേസെടുത്തു. വെള്ളിമാടുകുന്ന് ജെ.ഡി.ടി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് എല്ലാവരും. ഒരു ബൈക്കില്‍ മൂന്നുപേര്‍ വീതം അപകടകരമായ രീതിയിലായിരുന്നു ഇവരുടെ യാത്ര. ഇവരില്‍ നിന്ന് ഒമ്പത് ബൈക്കുകളും ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുസുരക്ഷയ്ക്ക് വീഴ്ച വരുത്തുന്നരീതിയില്‍ അപകടകരമായി പെരുമാറിയതിന് ഇവര്‍ക്കെതിരെ കേസെടുത്തു. ആദ്യമായാണ് ഈ വകുപ്പ് ചുമത്തുന്നതെന്നും ചേവായൂര്‍ പോലീസ് അറിയിച്ചു. ഹെല്‍മറ്റോ ലൈസന്‍സോ ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ ഇല്ലാതെയായിരുന്നു വിദ്യാര്‍ഥികളുടെ … Continue reading "ലൈസന്‍സില്ലാത്ത ‘കുട്ടി ബൈക്ക് വീരന്‍മാര്‍’ പിടിയില്‍"

Published On:Jun 12, 2014 | 11:42 am

Triple Bike Riding Kerala Police Full

 

 

 

 
കോഴിക്കോട് : ബൈക്ക് ഓടിച്ചതിന് മുപ്പതോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ചേവായൂര്‍ പോലീസ് കേസെടുത്തു. വെള്ളിമാടുകുന്ന് ജെ.ഡി.ടി. സ്‌കൂളിലെ വിദ്യാര്‍ഥികളാണ് എല്ലാവരും.
ഒരു ബൈക്കില്‍ മൂന്നുപേര്‍ വീതം അപകടകരമായ രീതിയിലായിരുന്നു ഇവരുടെ യാത്ര. ഇവരില്‍ നിന്ന് ഒമ്പത് ബൈക്കുകളും ചേവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുസുരക്ഷയ്ക്ക് വീഴ്ച വരുത്തുന്നരീതിയില്‍ അപകടകരമായി പെരുമാറിയതിന് ഇവര്‍ക്കെതിരെ കേസെടുത്തു. ആദ്യമായാണ് ഈ വകുപ്പ് ചുമത്തുന്നതെന്നും ചേവായൂര്‍ പോലീസ് അറിയിച്ചു.
ഹെല്‍മറ്റോ ലൈസന്‍സോ ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ ഇല്ലാതെയായിരുന്നു വിദ്യാര്‍ഥികളുടെ സവാരി. മിക്കവരുടെയും ബൈക്കുകള്‍ക്ക് സൈഡ് മിറര്‍ പോലുമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വ്യാപകമായി ബൈക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പോലീസുകാര്‍ മഫ്തി ഡ്യൂട്ടിയില്‍ നിന്നാണ് വിദ്യാര്‍ഥികളെ പിടികൂടിയത്.
രാവിലെ 8.30 മുതല്‍ പത്തു വരെയുള്ള സമയത്തിനിടയിലാണ് വിദ്യാര്‍ഥികള്‍ പോലീസ് പിടിയിലായത്. എല്ലാവരും യൂണിഫോമില്‍ സ്‌കൂളിലേക്ക് വരികയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉപയോഗിച്ച ബൈക്കുകളുടെ ആര്‍.സി. ഉടമസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.

LIVE NEWS - ONLINE

  • 1
    3 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    4 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    4 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    5 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    5 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    6 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    7 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    7 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    7 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു