കടലില്‍ കാറ്റും അടിയൊഴുക്കും; ബോട്ടുകള്‍ തിരിച്ചുവരുന്നു

Published:December 14, 2016

മലപ്പുറം: പൊന്നാനിയില്‍നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെ പോയ ബോട്ടുകളാണ് ഭീതിജനകമായ അന്തരീക്ഷംമൂലം തിരിച്ചുപോന്നത്. തമിഴ്‌നാട്ടിലും ആന്ധ്രയിലുമുണ്ടായ ന്യൂനമര്‍ദ്ദംകാരണം ഈ മേഖലയില്‍ കടലില്‍ ശക്തമായ കാറ്റും അടിയൊഴുക്കുമുണ്ടായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബോട്ടുകള്‍ കടലിലിറങ്ങിയത്. ആഴക്കടലിലെ ശക്തമായ കാറ്റും കടലിലെ അടിയൊഴുക്കും കാരണം മീന്‍പിടിക്കാന്‍പോയ നൂറ്റമ്പതോളം ബോട്ടുകള്‍ കരയിലേക്ക് തിരിച്ചുപോന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.