Sunday, November 18th, 2018

കൊച്ചി നേവല്‍ബേസില്‍ നിന്ന് ചെറുവിമാനങ്ങള്‍ സര്‍വീസ് തുടങ്ങി

രാജ്യാന്തര വിമാനത്താവളം തുറക്കുന്നതുവരെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ നടത്തും.

Published On:Aug 20, 2018 | 7:50 am

കൊച്ചി: കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡ് നേവല്‍ ബേസിലെ നാവികസേന വിമാനത്താവളത്തില്‍നിന്നും ചെറുവിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 നാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ വ്യോമത്താവളത്തിലിറങ്ങിയത്. രാജ്യാന്തര വിമാനത്താവളം തുറക്കുന്നതുവരെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ നടത്തും. ബെംഗളൂരുവിലേക്കു രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സര്‍വീസുമാണ് തുടക്കത്തില്‍ നടത്തുക. ദിവസം മൂന്നു സര്‍വീസ് നടത്തും. എയര്‍ ട്രാഫിക് കണ്‍ട്രോള്‍, സുരക്ഷാ പരിശോധന, ബാഗേജ് പരിശോധന, ട്രോളികള്‍, യാത്രക്കാരുടെ നിരീക്ഷണം തുടങ്ങിയവ നാവികസേനാ താവളത്തില്‍ സജ്ജമാക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിഐഎസ്എഫ്, എയര്‍ ഇന്ത്യ എന്നിവ ചേര്‍ന്ന് ഈ ദൗത്യങ്ങള്‍ നിര്‍വഹിക്കും. നേവല്‍ എയര്‍ സ്‌റ്റേഷനായ ഗരുഡയാണ് സംവിധാനങ്ങള്‍ ഒരുക്കുന്നത്.
ഏറ്റവുമൊടുവില്‍ നേവല്‍ ബേസ് വിമാനത്താവളത്തില്‍നിന്നും പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് നടത്തിയത് 1999 ജൂണ്‍ പത്തിന് ആയിരുന്നു.

വിമാന സര്‍വീസുകള്‍:
രാവിലെ 8.30ന് യാത്ര പുറപ്പെട്ട വിമാനം 10ന് ബംഗളൂരുവിലെത്തും. 11.40ന് ബംഗളൂരുവില്‍ നിന്ന് മറ്റൊരു വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 1.50ന് ബംഗളൂരുവിലേക്കു തിരിക്കുന്ന വിമാനം വൈകിട്ട് 3.10ന് അവിടെയെത്തും. ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളി വഴി കൊച്ചിയിലേക്കു വിമാന സര്‍വീസുണ്ടാവും. രാവിലെ 9.20ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 10.20ന് തിരുച്ചിറപ്പള്ളിയിലെത്തും. തിരുച്ചിറപ്പള്ളിയില്‍ നിന്ന് 10.45ന് പുറപ്പെട്ട് 11.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 12.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 2.20ന് അവിടെയെത്തും. പുലര്‍ച്ചെ 5.35ന് ഹൈദരാബാദില്‍ നിന്ന് തിരിക്കുന്ന വിമാനം 7.55ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 8.45ന് യാത്ര തിരിക്കുന്ന വിമാനം 11.05ന് ഹൈദരാബാദിലെത്തും.

LIVE NEWS - ONLINE

  • 1
    11 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    11 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    15 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    19 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    20 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു