Wednesday, April 24th, 2019

മഞ്ഞപ്പടയിലെ കുഞ്ഞന്‍ റോക്കറ്റ്

നെയ്മറും ജീസസും കുട്ടീനോയും അടങ്ങുന്ന കാനറികളുടെ മുന്നേറ്റ നിരക്ക് അളന്നുകുറിച്ച പാസ് നല്‍കുന്നതില്‍ അതി വിദഗ്ധനാണ് വില്യന്‍.

Published On:Jul 5, 2018 | 9:39 am

സമാറ: കാരിരുമ്പിന്റെ കുരിത്തുമായെത്തിയ ബ്രസീല്‍ നിരയില്‍ ഒരു കുഞ്ഞന്‍ റോക്കറ്റുണ്ട്…വില്യന്‍. നെയ്മറും ജീസസും കുട്ടീഞ്ഞോയും അടങ്ങുന്ന കാനറികളുടെ മുന്നേറ്റ നിരക്ക് അളന്നുകുറിച്ച പാസ് നല്‍കുന്നതില്‍ അതി വിദഗ്ധനാണ് വില്യന്‍.
മെക്‌സികോക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരം ഇത് തെളിയിക്കുകയും ചെയ്തു. ബോക്‌സിന്റെ അറ്റത്തുനിന്ന് തീര്‍ത്തും അപ്രതീക്ഷിതമായി നെയ്മര്‍ വില്യന് കൊടുത്ത ബാക്ക് ഹീല്‍ കൈക്കലാക്കി ഞൊടിയിടയില്‍ മെക്‌സിക്കന്‍ ഡിഫന്‍ഡര്‍ ഹ്യൂഗോ അയാളെയെ മറികടന്ന് രണ്ട് ടച്ചുകള്‍ കൊണ്ട് ഇടതുഭാഗത്ത് നിന്നെടുത്ത ഷോട്ട് പോസ്റ്റിന് ലംബമായി മുഴുവന്‍ പ്രതിരോധത്തെയും കീറിമുറിച്ച് പറന്നു. നെയ്മറും ജീസസും കാലുവെച്ചാല്‍ പന്ത് വലഭേദിക്കും എന്ന നിലയിലായിരുന്ന ക്രോസ്. പന്തിനായി ജീസസും നെയ്മറും കൃത്യമായിത്തന്നെ ചാടി വീണു. പക്ഷേ, പന്ത് കണക്ട് ചെയ്യാനായത് നെയ്മറിന്.
റഷ്യയുടെ ബഹിരാകാശ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാന സ്ഥലങ്ങളില്‍ ഒന്നായ സമാറയില്‍വെച്ചായിരുന്നു ബ്രസീലിന്റെ റോക്കറ്റ്മാന്റെ ലോക ശ്രദ്ധയാകര്‍ഷിച്ച മിന്നും പ്രകടനം. 1961ല്‍ സോവിയറ്റ് യൂനിയന്റെ യൂറി ഗഗാറിനെ ബഹിരാകാശത്തെത്തിക്കാന്‍ ഉപയോഗിച്ച ‘വോസ്‌റ്റോക് ഒന്ന്’ നിര്‍മിച്ചതടക്കം പല സുപ്രധാന സംഭവങ്ങള്‍ നടന്ന സ്ഥലമാണ് സമാറ.
നല്ല വേഗതയും ബ്രസീലിയന്‍ ശൈലിക്ക് യോജിച്ച ഡ്രിബ്ലിംഗ് പാടവവും കൈമുതലായുള്ള വില്യം ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി ഇനിയുമേറെ പ്രതീക്ഷിക്കുന്നുണ്ട് കോച്ച് ടിറ്റെ.
വലതുവശത്ത് നിന്നും ആക്രമിച്ച് കളിച്ചിരുന്ന വില്യന്‍ വിംഗ് ബാക്കായ ഫാഗ്‌നറെ സഹായിക്കാന്‍ പിറകോട്ടും ഇറങ്ങാറുണ്ടായിരുന്നു. എന്നാല്‍, തന്ത്രപൂര്‍വം മെക്‌സിക്കന്‍ മധ്യനിരക്ക് പിന്നിലായി മധ്യത്തിലേക്ക് വില്യനെ ചുവടുമാറ്റിയ ടിറ്റെയുടെ തന്ത്രമാണ് മെക്‌സിക്കോക്കെതിരെ വിജയിച്ചത്. ബ്രസീലന്റെ ഇനിയുള്ള മത്സരങ്ങളിലും ഈ റോക്കറ്റ്മാന്‍ ശ്രദ്ധിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

 

 

LIVE NEWS - ONLINE

 • 1
  7 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  8 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  11 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  11 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  13 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  13 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  13 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  16 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  17 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം