Tuesday, July 23rd, 2019

ഷൊര്‍ണൂര്‍ : ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് എം ആര്‍ മുരളി

ഷൊര്‍ണൂര്‍ : നഗരസഭയില്‍ സി പി എം വിമതരും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധരണ പൊളിഞ്ഞു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ധാരണയില്‍ നിന്ന് വിമതരുടെ സംഘടനയായ ജനകീയ വികസന സമിതി നേതാവും നിലവിലെ ചെയര്‍മാനുമായ എം ആര്‍ മുരളി പിന്‍മാറിയതോടെയാണ് കോണ്‍ഗ്രസ് – സി പി എം വിമത ബന്ധം പൊളിഞ്ഞത്. വിമതരെ തിരികെ കൊണ്ടുവരാനുള്ള സി പി എം നീക്കമാണ് മുരളിയുടെ വാക്കുമാറ്റത്തിന് കാരണമെന്നാണ് സൂചന. പാര്‍ട്ടി വിട്ടവര്‍ തിരികെ വരണമെന്ന് … Continue reading "ഷൊര്‍ണൂര്‍ : ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് എം ആര്‍ മുരളി"

Published On:Apr 17, 2013 | 12:34 pm

ഷൊര്‍ണൂര്‍ : നഗരസഭയില്‍ സി പി എം വിമതരും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധരണ പൊളിഞ്ഞു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ധാരണയില്‍ നിന്ന് വിമതരുടെ സംഘടനയായ ജനകീയ വികസന സമിതി നേതാവും നിലവിലെ ചെയര്‍മാനുമായ എം ആര്‍ മുരളി പിന്‍മാറിയതോടെയാണ് കോണ്‍ഗ്രസ് – സി പി എം വിമത ബന്ധം പൊളിഞ്ഞത്. വിമതരെ തിരികെ കൊണ്ടുവരാനുള്ള സി പി എം നീക്കമാണ് മുരളിയുടെ വാക്കുമാറ്റത്തിന് കാരണമെന്നാണ് സൂചന. പാര്‍ട്ടി വിട്ടവര്‍ തിരികെ വരണമെന്ന് സി പി എം നേതാവ് എ കെ ബാലനും സി പി എമ്മിനോട് അന്ധമായ വിരോധമില്ലെന്ന് എം ആര്‍ മുരളിയും വ്യക്തമാക്കിക്കഴിഞ്ഞു. മുരളി രാഷ്ട്രീയ മര്യാദ കാട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
33 അംഗ ഷൊര്‍ണൂര്‍ നഗരസഭയില്‍ എട്ടുവീതം അംഗങ്ങളാണ് കോണ്‍ഗ്രസിനും ജനകീയ വികസന സമിതിക്കും ഉള്ളത്. ബി ജെ പിക്ക് മൂന്ന് അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് പിന്തുണയോടെയായിരുന്നു ജനകീയ വികസന സമിതി ഭരിച്ചുകൊണ്ടിരുന്നത്. നേരത്തെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് രണ്ടര വര്‍ഷം എം ആര്‍ മുരളി ഭരിക്കാന്‍ തീരുമാനിച്ചത്. കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മുരളിയുടെ കാലുമാറ്റം വര്‍ഷങ്ങളായി സി പി എം ഭരിച്ച ഷൊര്‍ണൂരില്‍ അധികാരം കയ്യാളാമെന്ന കോണ്‍ഗ്രസ്സിന്റെ മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്.

LIVE NEWS - ONLINE

  • 1
    18 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 2
    20 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 3
    1 hour ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 4
    2 hours ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 5
    2 hours ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 7
    3 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 8
    16 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 9
    22 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം