കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍

Published:December 12, 2016

മലപ്പുറം: എടക്കരയില്‍ കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ നാല് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. വഴിക്കടവ് കാരക്കോട് സ്വദേശികളായ പൂളക്കല്‍ ജനാര്‍ദനന്‍(55), കേയത്തശ്ശേരി ഗോവിന്ദന്‍ നായര്‍(65), കുറ്റിക്കാട്ട് തൊടിക ക്യഷ്ണന്‍(64), തേനാം കുര്‍ശി മുരളീധരന്‍(55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് വേവിച്ച മാംസം കണ്ടെടുത്തു. ആനപ്പാറയിലെ ക്യഷിയിടത്തില്‍ നിന്നാണ് പന്നിയെ വേട്ടയാടി പിടിച്ചത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.