Thursday, September 20th, 2018

കാട്ടുപന്നി വീടിനുള്ളില്‍

കോട്ടയം: പാമ്പാടിയില്‍ നാട്ടിലിറങ്ങിയ കാട്ടുപന്നി വീടിനുള്ളില്‍ കുടുങ്ങി. പാമ്പാടി തോംസണ്‍ സ്റ്റുഡിയോ ഉടമ ഷെറിയുടെ കെകെ റോഡരികിലുള്ള വീട്ടിലാണ് ഇന്നലെ രാത്രി ഒമ്പതിന് കാട്ടുപന്നിയെ കണ്ടെത്തിയത്. ഷെറിയുടെ മകന്‍ നവീന്‍ കാറുമായി വീട്ടിലേക്ക് വരുമ്പോഴാണ് പന്നിയെ പട്ടി ഓടിച്ചു കയറ്റിയിട്ടുണ്ടെന്ന വിവരം അയല്‍വാസിയായ യുവാവ് അറിയിച്ചത്. വാഹനം കണ്ട് പന്നി വിരണ്ടോടി ഒന്നാം നിലയിലേക്കുള്ള ഗോവണിയില്‍ കയറി. പടി കയറിയ പന്നി തിരിച്ചിറങ്ങുമ്പോഴേക്കും മുകളിലെത്തെയും താഴത്തെയും ഗേറ്റുകള്‍ പൂട്ടി ഉള്ളിലാക്കി. ഗേറ്റ് പൊളിക്കാന്‍ വലിയ പരാക്രമമാണ് പന്നി … Continue reading "കാട്ടുപന്നി വീടിനുള്ളില്‍"

Published On:Aug 31, 2018 | 8:07 am

കോട്ടയം: പാമ്പാടിയില്‍ നാട്ടിലിറങ്ങിയ കാട്ടുപന്നി വീടിനുള്ളില്‍ കുടുങ്ങി. പാമ്പാടി തോംസണ്‍ സ്റ്റുഡിയോ ഉടമ ഷെറിയുടെ കെകെ റോഡരികിലുള്ള വീട്ടിലാണ് ഇന്നലെ രാത്രി ഒമ്പതിന് കാട്ടുപന്നിയെ കണ്ടെത്തിയത്. ഷെറിയുടെ മകന്‍ നവീന്‍ കാറുമായി വീട്ടിലേക്ക് വരുമ്പോഴാണ് പന്നിയെ പട്ടി ഓടിച്ചു കയറ്റിയിട്ടുണ്ടെന്ന വിവരം അയല്‍വാസിയായ യുവാവ് അറിയിച്ചത്. വാഹനം കണ്ട് പന്നി വിരണ്ടോടി ഒന്നാം നിലയിലേക്കുള്ള ഗോവണിയില്‍ കയറി. പടി കയറിയ പന്നി തിരിച്ചിറങ്ങുമ്പോഴേക്കും മുകളിലെത്തെയും താഴത്തെയും ഗേറ്റുകള്‍ പൂട്ടി ഉള്ളിലാക്കി. ഗേറ്റ് പൊളിക്കാന്‍ വലിയ പരാക്രമമാണ് പന്നി നടത്തിയത്. എസ്‌ഐ യു ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പാമ്പാടി പൊലീസ് എത്തി സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തി. രാത്രി പന്ത്രണ്ടോടെ എരുമേലിയില്‍നിന്നെത്തിയ ഫോറസ്റ്റ് അധികൃതര്‍ പന്നിയെ കുടുക്കൂടി കൂട്ടിനുള്ളിലാക്കി.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    12 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    12 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    14 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    15 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    15 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    16 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    16 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല