Tuesday, September 18th, 2018

കണ്ണൂര്‍ വീണ്ടും ആനപ്പേടിയിലേക്ക്

പ്രളയമൊഴിഞ്ഞ മലയോരം ഇപ്പോള്‍ ആനപ്പേടിയുടെ പിടിയിലാണ്. മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് ഹാജിറോഡിലാണ് ഇന്നലെ കാലത്ത് അപ്രതീക്ഷിതമായി കാട്ടാനയുടെ വിളയാട്ടം നടന്നത്. വനം വകുപ്പിന്റെ വാഹനം തകര്‍ക്കുകയും നിരവധി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത കാട്ടാന ഒരു പശുവിനെ കുത്തിക്കൊല്ലുകയും ചെയ്തു. ഇതോടെ മുഴക്കുന്ന് വാസികളാകെ ആനയെ ഭയക്കുകയാണ്. മദമിളകിയ ആന മധ്യവയസ്‌കനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആനയുടെ പരാക്രമത്തില്‍ നിന്ന് വനം വകുപ്പ് ജീവനക്കാര്‍ രക്ഷപപെടുകയും ചെയ്തു. ഒറ്റയാനെ തുരത്താന്‍ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രമിച്ചെങ്കിലും ആനയുടെ കലി കൂടുകയായിരുന്നു. ആറളം ഫാം … Continue reading "കണ്ണൂര്‍ വീണ്ടും ആനപ്പേടിയിലേക്ക്"

Published On:Sep 11, 2018 | 12:58 pm

പ്രളയമൊഴിഞ്ഞ മലയോരം ഇപ്പോള്‍ ആനപ്പേടിയുടെ പിടിയിലാണ്. മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് ഹാജിറോഡിലാണ് ഇന്നലെ കാലത്ത് അപ്രതീക്ഷിതമായി കാട്ടാനയുടെ വിളയാട്ടം നടന്നത്. വനം വകുപ്പിന്റെ വാഹനം തകര്‍ക്കുകയും നിരവധി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത കാട്ടാന ഒരു പശുവിനെ കുത്തിക്കൊല്ലുകയും ചെയ്തു. ഇതോടെ മുഴക്കുന്ന് വാസികളാകെ ആനയെ ഭയക്കുകയാണ്. മദമിളകിയ ആന മധ്യവയസ്‌കനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആനയുടെ പരാക്രമത്തില്‍ നിന്ന് വനം വകുപ്പ് ജീവനക്കാര്‍ രക്ഷപപെടുകയും ചെയ്തു. ഒറ്റയാനെ തുരത്താന്‍ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രമിച്ചെങ്കിലും ആനയുടെ കലി കൂടുകയായിരുന്നു. ആറളം ഫാം വഴിയാണ് കാട്ടാന ജനവാസ കേന്ദ്രത്തില്‍ എത്തിയതെന്നാണ് സശയിക്കുന്നത്.
വനംവകുപ്പ് ഇടപെട്ട് ആനശല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം. മുമ്പ് ആറളം, കൂട്ടുപുഴ മേഖലകളിലാണ് ആനയുടെ അക്രമണം നിത്യസംഭവമായത്. ആറളത്ത് പുനരധിവസിക്കപ്പെട്ട ആദിവാസികള്‍ക്ക് ആനകള്‍ എന്നും തലവേദനയാണ്. വീടുകള്‍ തകര്‍ത്തും കൃഷിയിടങ്ങള്‍ നശിപ്പിച്ചും ആനക്കൂട്ടം ശല്യമുണ്ടാക്കാറുണ്ട്. ഒരു സ്ത്രീയടക്കം മൂന്നുപേരെ കാട്ടാനകള്‍ വകവരുത്തിയിട്ടുണ്ട്. ആളെക്കൊല്ലിയായ ഒറ്റക്കൊമ്പനെന്ന ചില്ലിക്കൊമ്പന്‍ ആനയെ മാസങ്ങളുടെ പരിശ്രമത്തിന് ശേഷം വനംവകുപ്പ് കൂട്ടിലാക്കിയിരുന്നു. ഈ ആനയെ കുങ്കിയാനയാക്കാന്‍ ഏറ്റെടുത്തിരിക്കുകയാണ്. ആലക്കോട് പര്‍ലോം കരയിലും ശ്രീകണ്ഠാപുരം വനമേഖല ചേര്‍ന്നുള്ള പ്രദേശത്തും കാട്ടാന ഭീതിയുണ്ട്.
വിവിധ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കാട്ടാനശല്യം തടയാനായി സൗരോര്‍ജ വേലി സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തിയായിട്ടില്ല. കാട്ടില്‍ ഭക്ഷണം തികയാതെ വരുമ്പോള്‍ കൂട്ടമായി നാട്ടിലെത്തുന്ന ആനകള്‍ എല്ലാ കൃഷികള്‍ക്കും വിളകള്‍ക്കും ഭീഷണിയാണ്. മറ്റ് ജില്ലകളില്‍ കാട്ടാനകളെ ഒഴിവാക്കാന്‍ തേനീച്ച അലാറം പോലെയുള്ള പരിപാടികള്‍ വനംവകുപ്പ് നടപ്പാക്കിയിട്ടുണ്ട്. സൗരോര്‍ജവേലി സ്ഥാപിച്ചും നൂതനമാര്‍ഗങ്ങള്‍ അവലംബിച്ചും ആനശല്യം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LIVE NEWS - ONLINE

 • 1
  1 hour ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  3 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  4 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  6 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  8 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  9 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  9 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  10 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  10 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍