Sunday, November 18th, 2018

കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്ക്

വയനാട് : കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന് പരിക്കേറ്റു. പൂര്‍ണമായും വനത്താല്‍ ചുറ്റപ്പെട്ട ചുള്ളിക്കാട് ഗ്രാമത്തില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ചുള്ളിക്കാട് കാട്ടുനായ്ക്ക കോളനിയിലെ മാര (70) നാണ് പരിക്കേറ്റത്. തിങ്കളാഴ്ചയാണ് സംഭവം. മാരനും കൊച്ചുമകള്‍ അഞ്ജുഷയും വേലിയമ്പത്തെ കടയില്‍ പോയി തിരിച്ച് കോളനിയിലേക്കു മടങ്ങുന്നതിനിടയില്‍ കോളനിക്കു സമീപത്തെ വനത്തിനുള്ളില്‍വെച്ചാണ് കാട്ടാന ആക്രമിച്ചത്. ആനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് മാരന്‍ ബോധരഹിതനായി നിലത്തുവീണു. ഇതിനിടയില്‍ കാട്ടാനയുടെ മുമ്പില്‍ നിന്ന് അഞ്ജുഷ അത്ഭുതകരമായി ഓടിരക്ഷപ്പെടുകയായിരുന്നു. കാടിനു വെളിയില്‍വന്ന അഞ്ജുഷ നാട്ടുകാരെ വിവരമറിയിച്ചതിനെ … Continue reading "കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്ക്"

Published On:Dec 9, 2014 | 1:17 pm

വയനാട് : കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന് പരിക്കേറ്റു. പൂര്‍ണമായും വനത്താല്‍ ചുറ്റപ്പെട്ട ചുള്ളിക്കാട് ഗ്രാമത്തില്‍ വന്യമൃഗശല്യം രൂക്ഷമാണ്. ചുള്ളിക്കാട് കാട്ടുനായ്ക്ക കോളനിയിലെ മാര (70) നാണ് പരിക്കേറ്റത്. തിങ്കളാഴ്ചയാണ് സംഭവം. മാരനും കൊച്ചുമകള്‍ അഞ്ജുഷയും വേലിയമ്പത്തെ കടയില്‍ പോയി തിരിച്ച് കോളനിയിലേക്കു മടങ്ങുന്നതിനിടയില്‍ കോളനിക്കു സമീപത്തെ വനത്തിനുള്ളില്‍വെച്ചാണ് കാട്ടാന ആക്രമിച്ചത്. ആനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് മാരന്‍ ബോധരഹിതനായി നിലത്തുവീണു. ഇതിനിടയില്‍ കാട്ടാനയുടെ മുമ്പില്‍ നിന്ന് അഞ്ജുഷ അത്ഭുതകരമായി ഓടിരക്ഷപ്പെടുകയായിരുന്നു. കാടിനു വെളിയില്‍വന്ന അഞ്ജുഷ നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് പരിക്കേറ്റ മാരനെ പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

LIVE NEWS - ONLINE

  • 1
    58 mins ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    5 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    6 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    7 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    7 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    21 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    21 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള