Tuesday, June 18th, 2019

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

തൃശൂര്‍: കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ രാത്രി ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. മാള പുത്തന്‍ചിറ സ്വദേശി വെള്ളൂര്‍ സലിമിന്റെ മകന്‍ ഫിറോസിനാണ്(25) ആന ആക്രമണത്തില്‍ പരുക്കേറ്റത്. രാത്രി 10.30ന് മുപ്ലിയിലെ ഭാര്യവീട്ടിലേക്കു വരുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മുപ്ലി തേക്കിന്‍കാട്ടിലെ വനംവകുപ്പ് ജീവനക്കാരുടെ വിശ്രമകേന്ദ്രത്തിന് സമീപത്തായി റോഡരികിലെ ചൂരല്‍ക്കാടിന് പുറകിലായി നിന്നിരുന്ന ആന വാഹനത്തിന്റെ വെളിച്ചം കണ്ടയുടനെ ഓടിയടുക്കുകയായിരുന്നു. ആനയെ കണ്ടയുടന്‍ ഫിറോസ് ബൈക്ക് നിര്‍ത്തിയെങ്കിലും പ്രദേശത്ത് തെരുവുവിളക്കുകളോ, മറ്റു വെളിച്ചമോ ഇല്ലാതിരുന്നതിനാല്‍ ബൈക്കിന്റെ ലൈറ്റ് … Continue reading "കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്"

Published On:Jul 9, 2018 | 8:06 am

തൃശൂര്‍: കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ രാത്രി ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ കാട്ടാന ആക്രമിച്ചു. മാള പുത്തന്‍ചിറ സ്വദേശി വെള്ളൂര്‍ സലിമിന്റെ മകന്‍ ഫിറോസിനാണ്(25) ആന ആക്രമണത്തില്‍ പരുക്കേറ്റത്. രാത്രി 10.30ന് മുപ്ലിയിലെ ഭാര്യവീട്ടിലേക്കു വരുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. മുപ്ലി തേക്കിന്‍കാട്ടിലെ വനംവകുപ്പ് ജീവനക്കാരുടെ വിശ്രമകേന്ദ്രത്തിന് സമീപത്തായി റോഡരികിലെ ചൂരല്‍ക്കാടിന് പുറകിലായി നിന്നിരുന്ന ആന വാഹനത്തിന്റെ വെളിച്ചം കണ്ടയുടനെ ഓടിയടുക്കുകയായിരുന്നു. ആനയെ കണ്ടയുടന്‍ ഫിറോസ് ബൈക്ക് നിര്‍ത്തിയെങ്കിലും പ്രദേശത്ത് തെരുവുവിളക്കുകളോ, മറ്റു വെളിച്ചമോ ഇല്ലാതിരുന്നതിനാല്‍ ബൈക്കിന്റെ ലൈറ്റ് ഓഫാക്കിയില്ല. വണ്ടിയില്‍ നിന്നിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആന അടുത്തെത്തി ഫിറോസിനെയെടുത്തു ചുഴറ്റിയെറിഞ്ഞു. എന്നാല്‍ ഫിറോസിന്റെ ഉടുമുണ്ടിലായിരുന്നു ആനയുടെ പിടിത്തം. എറിയുന്നതിനിടെ മുണ്ടഴിഞ്ഞതോടെ ഏറിന്റെ ശക്തി കുറയുകയും വീഴ്ചയില്‍ കാലിന്റെ കുഴ തെറ്റുകയും പരുക്കേറ്റ കാലുമായി ഓടുന്നതിനിടെ ആന വീണ്ടും ആക്രമിക്കാനെത്തി. ആത്മരക്ഷാര്‍ഥം ഓടുന്നതിനിടെ ആനയുടെ കാല്‍ തട്ടി പരുക്കേല്‍ക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    16 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    16 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    17 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു