Wednesday, September 26th, 2018

ഒറ്റയാന്‍ രണ്ട്‌വീടുകള്‍ തകര്‍ത്തു

പാലക്കാട്: കൊല്ലങ്കോട് ചെമ്മണാമ്പതി മൊണ്ടിപ്പതി മന്തക്കാട് പ്രദേശങ്ങളില്‍ ഒറ്റയാന്‍ രണ്ട്‌വീടുകള്‍ തകര്‍ത്തു. മന്തക്കാട് വേലുസ്വാമി കൗണ്ടറിന്റെ മക്കളായ ശിവസുബ്രഹ്മണ്യം, ഗണേശ കൗണ്ടര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഗണേശ കൗണ്ടറുടെ വീടിന്റെ മുന്നിലെത്തിയ ആന ഓട്ടുപുരവീടിന്റെ മുന്‍ഭാഗം തകര്‍ത്തു. ഈ സമയം വീട്ടില്‍ ഗണേശ കൗണ്ടറും ഭാര്യ ശാന്തിയും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സമീപത്തെ സഹോദരന്‍ ശിവസുബ്രഹ്മണ്യവും ഭാര്യ രുഗ്മണിയും താമസിക്കുന്ന വീടിന്റെ വാതില്‍ കൊമ്പു കൊണ്ട് കുത്തി പൊളിച്ചു. മുറ്റത്തുള്ള പ്ലാവില്‍ നിന്നും ചക്ക പറിച്ചെടുത്ത് തിന്ന … Continue reading "ഒറ്റയാന്‍ രണ്ട്‌വീടുകള്‍ തകര്‍ത്തു"

Published On:May 17, 2018 | 8:03 am

പാലക്കാട്: കൊല്ലങ്കോട് ചെമ്മണാമ്പതി മൊണ്ടിപ്പതി മന്തക്കാട് പ്രദേശങ്ങളില്‍ ഒറ്റയാന്‍ രണ്ട്‌വീടുകള്‍ തകര്‍ത്തു. മന്തക്കാട് വേലുസ്വാമി കൗണ്ടറിന്റെ മക്കളായ ശിവസുബ്രഹ്മണ്യം, ഗണേശ കൗണ്ടര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഗണേശ കൗണ്ടറുടെ വീടിന്റെ മുന്നിലെത്തിയ ആന ഓട്ടുപുരവീടിന്റെ മുന്‍ഭാഗം തകര്‍ത്തു. ഈ സമയം വീട്ടില്‍ ഗണേശ കൗണ്ടറും ഭാര്യ ശാന്തിയും മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സമീപത്തെ സഹോദരന്‍ ശിവസുബ്രഹ്മണ്യവും ഭാര്യ രുഗ്മണിയും താമസിക്കുന്ന വീടിന്റെ വാതില്‍ കൊമ്പു കൊണ്ട് കുത്തി പൊളിച്ചു. മുറ്റത്തുള്ള പ്ലാവില്‍ നിന്നും ചക്ക പറിച്ചെടുത്ത് തിന്ന ശേഷം നടന്ന് പോയി എന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ 4.30 വരെ കാട്ടാന സമീപ പ്രദേശങ്ങളിലെ തെങ്ങ്, വാഴ, മാവ്, പ്ലാവ് എന്നിവ വ്യാപകമായി നശിപ്പിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഒരാഴ് മുമ്പ് മൊണ്ടിപ്പതിക്കാട്ടില്‍ മണിയുടെ ഓലപ്പുരയും ഒറ്റയാന തകര്‍ത്തിരുന്നു. കൊല്ലങ്കോട് റെയിഞ്ച് വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ കാടുകയറ്റി വിട്ടു. ഒറ്റയാന്‍ ആയതിനാല്‍ ഏതു സമയവും ആക്രമണം ഭയന്നാണ് പ്രദേശവാസികള്‍ ഇവിടെ കഴിയുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    1 hour ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    3 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    3 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    3 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു