Sunday, September 23rd, 2018

കാട്ടാനക്കൂട്ടം കട ഇടിച്ച് തകര്‍ത്തു

ഇടുക്കി: മാങ്കുളത്ത് പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം പലചരക്ക് കട ഇടിച്ച് തകര്‍ത്തു. ആനക്കുളം ഓരിനോട് സമീപം സ്ഥിതിചെയ്യുന്ന പടത്തിയാനിക്കല്‍ രതീഷിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കഴിഞ്ഞ 10ന് രാത്രിയില്‍ കാട്ടാനക്കൂട്ടം തകര്‍ത്തത്. പുഴയില്‍ വെള്ളം കുടിക്കാനെത്തിയ നാലംഗ കാട്ടാനക്കൂട്ടമാണ് ഭിത്തി തകര്‍ത്ത് കടക്കുള്ളില്‍ കയറിയത്. നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആനക്കൂട്ടം കാട്കയറി. കാട്ടാനകള്‍ ജനവാസ മേഖലയില്‍ കയറുന്നത് തടയുന്നതിനായി ഇവിടെ വനംവകുപ്പ് 50 ലക്ഷം രൂപ മുടക്കി ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ ഉരുക്കവേലി നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ചില ഭാഗത്ത് … Continue reading "കാട്ടാനക്കൂട്ടം കട ഇടിച്ച് തകര്‍ത്തു"

Published On:Sep 12, 2018 | 8:03 am

ഇടുക്കി: മാങ്കുളത്ത് പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം പലചരക്ക് കട ഇടിച്ച് തകര്‍ത്തു. ആനക്കുളം ഓരിനോട് സമീപം സ്ഥിതിചെയ്യുന്ന പടത്തിയാനിക്കല്‍ രതീഷിന്റെ ഉടമസ്ഥതയിലുള്ള കടയാണ് കഴിഞ്ഞ 10ന് രാത്രിയില്‍ കാട്ടാനക്കൂട്ടം തകര്‍ത്തത്. പുഴയില്‍ വെള്ളം കുടിക്കാനെത്തിയ നാലംഗ കാട്ടാനക്കൂട്ടമാണ് ഭിത്തി തകര്‍ത്ത് കടക്കുള്ളില്‍ കയറിയത്. നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആനക്കൂട്ടം കാട്കയറി. കാട്ടാനകള്‍ ജനവാസ മേഖലയില്‍ കയറുന്നത് തടയുന്നതിനായി ഇവിടെ വനംവകുപ്പ് 50 ലക്ഷം രൂപ മുടക്കി ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ ഉരുക്കവേലി നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ചില ഭാഗത്ത് വേലി നിര്‍മിക്കാതെ ഒഴിവാക്കിയിട്ടുണ്ട്. ഇൗ ഭാഗത്ത്കൂടിയാണ് ഇക്കരെ ഭാഗത്തേക്ക് കാട്ടാനക്കൂട്ടം കടന്നത്.

LIVE NEWS - ONLINE

  • 1
    13 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    15 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    17 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    19 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    20 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    21 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി