Thursday, November 22nd, 2018

പറളിയില്‍ കാട്ടാനകളിറങ്ങി; സ്‌കൂളുകള്‍ക്ക് അവധി

പാലക്കാട്: പാലക്കാട് ജില്ലയിലെ പറളിയില്‍ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയ സാഹചരയത്തില്‍ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. രണ്ട് കാട്ടാനകളാണ് കരക്ക് കയറാതെ പുഴയിലും ജനവാസകേന്ദ്രങ്ങളിലും ഇറങ്ങി കാട്ടിലേക്ക് കയറാതെ നില്‍ക്കുന്നത്. ഒരുവര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ഈ മേഖലയില്‍ കാട്ടാന ഇറങ്ങുന്നത്. ഇന്ന് രാവിലെയാണ് മേഖലയില്‍ കാട്ടാനയിറങ്ങിയത്. വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണിലും ഈ … Continue reading "പറളിയില്‍ കാട്ടാനകളിറങ്ങി; സ്‌കൂളുകള്‍ക്ക് അവധി"

Published On:Jun 22, 2018 | 8:23 am

പാലക്കാട്: പാലക്കാട് ജില്ലയിലെ പറളിയില്‍ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയ സാഹചരയത്തില്‍ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. രണ്ട് കാട്ടാനകളാണ് കരക്ക് കയറാതെ പുഴയിലും ജനവാസകേന്ദ്രങ്ങളിലും ഇറങ്ങി കാട്ടിലേക്ക് കയറാതെ നില്‍ക്കുന്നത്. ഒരുവര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ഈ മേഖലയില്‍ കാട്ടാന ഇറങ്ങുന്നത്. ഇന്ന് രാവിലെയാണ് മേഖലയില്‍ കാട്ടാനയിറങ്ങിയത്. വനപാലകരും നാട്ടുകാരും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് പറളി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണിലും ഈ മേഖലയില്‍ കാട്ടാനയിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വനം വകുപ്പും പൊലീസും ചേര്‍ന്ന് ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെയാണ് വനത്തിലേക്ക് തിരിച്ചെത്തിയത്. ഓഗസ്റ്റില്‍ വീണ്ടും മൂന്ന് കാട്ടാനകള്‍ നാട്ടിലെത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    4 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    5 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    5 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    5 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    6 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    7 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    7 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    7 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു