ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ബുധനാഴ്ച കാട്ടാന തുമ്പിക്കെകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.
ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ബുധനാഴ്ച കാട്ടാന തുമ്പിക്കെകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതുപ്പരിയാരം വാളേക്കാട് വീട്ടില്‍ വി.സി. പ്രഭാകരന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇതില്‍ അഞ്ചുലക്ഷം രൂപ ഉടന്‍ തന്നെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. ലോഡിംഗ് തൊഴിലാളിയായ പ്രഭാകരനെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെ വാളേക്കാടുവച്ച് കാട്ടാന തുമ്പിക്കെകൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ജനം പാലക്കാട് കോഴിക്കോട് ദേശീയപാത ഉപരോധിച്ചിരുന്നു. സ്ഥലത്ത് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഉപരോധം പിന്‍വലിച്ചത്.