Friday, September 21st, 2018

കൊമ്പനെ പിടിക്കാന്‍ വനംവകുപ്പ് ഒരുക്കം തുടങ്ങി

ബത്തേരി: വടക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന വടക്കനാട് കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ വനംവകുപ്പ് ഒരുക്കം തുടങ്ങി. പിടികൂടിയാല്‍ കൊമ്പനെ മുത്തങ്ങ ആനപന്തിയിലടക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചത്. റേഡിയോകേളര്‍ ഘടിപ്പിച്ച ഈ ആനയുടെ ലൊക്കേഷന്‍ നിരീക്ഷിക്കുക, കൂടൊരുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, തടിയൊരുക്കുക, വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് ആരംഭിച്ചിട്ടുള്ളത്. ശല്യക്കാരനായ കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് സിസിഎഫ് അഞ്ജന്‍ കുമാര്‍ ഇന്നലെ ബത്തേരിയിലെത്തി. ആനയെ 10 ദിവസത്തിനകം പിടികൂടി പന്തിയിലടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയെ പിടികൂടുന്നതിന്‌വേണ്ട … Continue reading "കൊമ്പനെ പിടിക്കാന്‍ വനംവകുപ്പ് ഒരുക്കം തുടങ്ങി"

Published On:Jun 1, 2018 | 8:08 am

ബത്തേരി: വടക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന വടക്കനാട് കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ വനംവകുപ്പ് ഒരുക്കം തുടങ്ങി. പിടികൂടിയാല്‍ കൊമ്പനെ മുത്തങ്ങ ആനപന്തിയിലടക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചത്. റേഡിയോകേളര്‍ ഘടിപ്പിച്ച ഈ ആനയുടെ ലൊക്കേഷന്‍ നിരീക്ഷിക്കുക, കൂടൊരുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, തടിയൊരുക്കുക, വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വനംവകുപ്പ് ആരംഭിച്ചിട്ടുള്ളത്. ശല്യക്കാരനായ കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് സിസിഎഫ് അഞ്ജന്‍ കുമാര്‍ ഇന്നലെ ബത്തേരിയിലെത്തി. ആനയെ 10 ദിവസത്തിനകം പിടികൂടി പന്തിയിലടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയെ പിടികൂടുന്നതിന്‌വേണ്ട എല്ലാവിധ സന്നാഹങ്ങളും ഒരുക്കികഴിഞ്ഞു. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് സി.സി.എഫിന്റെനേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാജന്‍, ധനേഷ്‌കുമാര്‍, മുത്തങ്ങ,കുറിച്ച്യാട് റെയിഞ്ച് ഓഫീസര്‍മാര്‍ എന്നിവര്‍യോഗത്തില്‍ പങ്കെടുത്തു. കിടങ്ങുകളുടെയും ഫെന്‍സിങ്ങുകളുടെയും പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുവാന്‍വേണ്ട നടപടികളും സ്വീകരിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    5 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    7 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    7 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    14 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    15 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    15 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി