ബത്തേരി: ആദിവാസിബാലനെ കാട്ടാന കുത്തി കൊന്നു. തമിഴ്നാട് മുതുമല പുളിയാരം കോളനിയിലെ സുന്ദരന്റെ മകന് മാരന് എന്ന മഹേഷ്(12) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെ പൊന്‍കുഴി കാട്ടുനാക്ക കോളനിക്ക് സമീപമാണ് ദാരുണസംഭവം. കോളനിയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മഹേഷ്. രാവിലെ കൂട്ടുകാര്‍ക്കൊപ്പം കോളനിയുടെ പിന്നിലുള്ള പുഴയുടെ സമീപത്തേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിലകപ്പെട്ടത്. പുഴയോരത്തുള്ള മാവിന്ചുവട്ടിലാണ് ആന നിന്നിരുന്നത്. മഹേഷ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാട്ടാന പിടികൂടി വലിച്ചെറിഞ്ഞു. ആനയുടെ കുത്തേറ്റ് ആന്തരികാവയവങ്ങളുള്പ്പെടെ പുറത്തുവന്ന നിലയിലായിരുന്നു മഹേഷിന്റെ മൃതദേഹം. … Continue reading "കാട്ടാന ആദിവാസിബാലന്‍ കുത്തി കൊന്നു"