Thursday, November 15th, 2018

കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി അക്രമം ബൈക്ക് യാത്രക്കാരന് പരിക്ക്

ഇന്ന് രാവിലെ 6 മണിയോടെ വട്ടപ്പൊയിലിലാണ് സംഭവം.

Published On:May 19, 2018 | 2:40 pm

കണ്ണൂര്‍: കാട്ടാന കൂട്ടത്തിന്റെ അക്രമത്തില്‍ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. മുഴക്കുന്ന് വട്ടപ്പൊയിലിലെ ഒതയോത്ത് വിനോദി(46)നാണ് പരിക്കേറ്റത്. ആറളം വന്യജീവി കേന്ദ്രത്തില്‍ നിന്നുമെത്തിയ കാട്ടാനക്കൂട്ടമാണ് ബൈക്കില്‍ പോകുകയായിരുന്ന വിനോദിനെ അക്രമിച്ചത്.
ഇന്ന് രാവിലെ 6 മണിയോടെ വട്ടപ്പൊയിലിലാണ് സംഭവം. ശരീരമാസകലം പരിക്കേറ്റ വിനോദിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപതിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്കും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ആനയുടെ അക്രമത്തില്‍ നിന്നു രക്ഷപ്പെടാനായി ഓടുന്നതിനിടയില്‍ വീണ് റിട്ട. അധ്യാപകന്‍ ശങ്കരന്‍ നമ്പൂതിരി(70)ക്കും പരിക്കേറ്റിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് ആറളം വനത്തില്‍ നിന്നും പാലപ്പുഴ കടന്ന് കല്ലേരിമല വഴി പേരാവൂര്‍ റോഡും മുറിച്ചുകടന്ന് മൂന്ന് കാട്ടാനകള്‍ മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിലെത്തിയത്. ആറളം വനാതിര്‍ത്തിയില്‍ നിന്നും പത്തു കിലോമീറ്ററോളം അകലെയുള്ള തളിപ്പൊയില്‍, വട്ടപ്പൊയില്‍ ഗ്രാമം എന്നീ ഭാഗങ്ങളിലേക്കാണ് കാട്ടാനക്കൂട്ടം എത്തിയത്. ഏതാനും മാസങ്ങള്‍ക്കു മുമ്പും സമാന രീതിയില്‍ കാട്ടാനകള്‍ ഇവിടെയെത്തിയിരുന്നു.
അന്ന് തുരത്തിയ ആനകള്‍ വീണ്ടും ഇതേ സ്ഥലങ്ങളില്‍ എത്തുകയായിരുന്നു. ആനകളെ ഇന്നലെ മുതല്‍ തന്നെ തുരത്താനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതിനിടയിലാണ് കാട്ടാനകളുടെ അക്രമം നാട്ടുകാര്‍ക്ക് നേരെയുണ്ടായത്.
വ്യാപകമായ കൃഷി നാശവും ഈ മേഖലയില്‍ വരുത്തിയിട്ടുണ്ട്. പ്രദേശമാകെ കാട്ടാന ഭീതിയിലായിരിക്കുകയാണ്. ആനകളെ വനത്തില്‍ കടത്താനുള്ള ശ്രമം തുടരുകയാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    9 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    10 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    12 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    14 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    15 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    16 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    16 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    16 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി