Tuesday, September 25th, 2018

ഒറ്റയാനയുടെ ഓടിക്കുന്നതിനിടെ വനം വകുപ്പ് ജീവനക്കാര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വൈത്തിരിക്ക് സമീപം ഒറ്റയാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് ജിവനക്കാര്‍ക്ക് പരിക്കേറ്റു. കല്‍പ്പറ്റ റേഞ്ചിലെ ഫോറെസ്റ്റ് ബീറ്റ് ഓഫീസര്‍ കക്കോടി സ്വദേശി അനില്‍കുമാര്‍(46), വാച്ചര്‍ പുല്‍പള്ളി സ്വദേശി രാജന്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ചുണ്ടേല്‍ അമ്മാറ ഭാഗത്ത് തമ്പടിച്ചിരുന്ന ഒറ്റയാനെ സ്ഥലത്തു നിന്നും ഓടിക്കുന്നതിനായി പരിശീലനം സിദ്ധിച്ച സംഘത്തോടൊപ്പം നീങ്ങുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ഒറ്റയാന തിരിഞ്ഞോടുകയായിരുന്നു. വ്യാഴാഴ്ച പകല്‍ മൂന്നരയോടെയാണ് സംഭവം. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദിനേശ് ശങ്കറും മറ്റു ഉദ്യോഗസ്ഥരും … Continue reading "ഒറ്റയാനയുടെ ഓടിക്കുന്നതിനിടെ വനം വകുപ്പ് ജീവനക്കാര്‍ക്ക് പരിക്ക്"

Published On:May 19, 2018 | 8:07 am

കല്‍പ്പറ്റ: വൈത്തിരിക്ക് സമീപം ഒറ്റയാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് ജിവനക്കാര്‍ക്ക് പരിക്കേറ്റു. കല്‍പ്പറ്റ റേഞ്ചിലെ ഫോറെസ്റ്റ് ബീറ്റ് ഓഫീസര്‍ കക്കോടി സ്വദേശി അനില്‍കുമാര്‍(46), വാച്ചര്‍ പുല്‍പള്ളി സ്വദേശി രാജന്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ചുണ്ടേല്‍ അമ്മാറ ഭാഗത്ത് തമ്പടിച്ചിരുന്ന ഒറ്റയാനെ സ്ഥലത്തു നിന്നും ഓടിക്കുന്നതിനായി പരിശീലനം സിദ്ധിച്ച സംഘത്തോടൊപ്പം നീങ്ങുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ഒറ്റയാന തിരിഞ്ഞോടുകയായിരുന്നു. വ്യാഴാഴ്ച പകല്‍ മൂന്നരയോടെയാണ് സംഭവം. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ദിനേശ് ശങ്കറും മറ്റു ഉദ്യോഗസ്ഥരും ആനയെ ഓടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം കടന്നു കഴിഞ്ഞപ്പോഴാണ് വ്യത്യസ്ത സംഘങ്ങളായി നീങ്ങിയ ഉദ്യോഗസ്ഥരില്‍ ഒരു സംഘത്തിന് നേരെ ആന ഓടിയടുത്തത്. ചിന്നിച്ചിതറി ഉദ്യോഗസ്ഥര്‍ തെറിച്ചുവീണു. ഇതിനിടയിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    6 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    8 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    8 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    9 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    10 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി