Tuesday, September 18th, 2018

കാട്ടുപോത്തിറച്ചി വില്‍പ്പന; രണ്ടുപേര്‍ കീഴടങ്ങി

കൊല്ലം: അഞ്ചലില്‍ കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിവില്‍പ്പന നടത്തിവന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളികളായ രണ്ടുപേര്‍ അഞ്ചല്‍ വനം റേഞ്ച് ഓഫീസര്‍ മുമ്പാകെ കീഴടങ്ങി. അഞ്ചല്‍ തഴമേല്‍ അനീഷ് ഭവനില്‍ ബിനു(42), തഴമേല്‍ അനിതാമന്ദിരത്തില്‍ അനില്‍കുമാര്‍(38) എന്നിവരാണ് കീഴടങ്ങിയത്. ഒരുമാസം മുന്‍പ് അഞ്ചല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം കാട്ടുപോത്തിറച്ചി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. തൃക്കുന്നപ്പുഴ സ്വദേശി അഭിലാഷ്, വിളക്കുവെട്ടം സ്വദേശി ബാബു എന്നിവരാണ് അന്ന് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബിനുവും അനില്‍കുമാറും വനംവകുപ്പ് ഉദ്യോഗസ്ഥരെക്കണ്ട് … Continue reading "കാട്ടുപോത്തിറച്ചി വില്‍പ്പന; രണ്ടുപേര്‍ കീഴടങ്ങി"

Published On:Jul 12, 2018 | 8:01 am

കൊല്ലം: അഞ്ചലില്‍ കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിവില്‍പ്പന നടത്തിവന്ന സംഘത്തിലെ പിടികിട്ടാപ്പുള്ളികളായ രണ്ടുപേര്‍ അഞ്ചല്‍ വനം റേഞ്ച് ഓഫീസര്‍ മുമ്പാകെ കീഴടങ്ങി. അഞ്ചല്‍ തഴമേല്‍ അനീഷ് ഭവനില്‍ ബിനു(42), തഴമേല്‍ അനിതാമന്ദിരത്തില്‍ അനില്‍കുമാര്‍(38) എന്നിവരാണ് കീഴടങ്ങിയത്. ഒരുമാസം മുന്‍പ് അഞ്ചല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം കാട്ടുപോത്തിറച്ചി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. തൃക്കുന്നപ്പുഴ സ്വദേശി അഭിലാഷ്, വിളക്കുവെട്ടം സ്വദേശി ബാബു എന്നിവരാണ് അന്ന് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ബിനുവും അനില്‍കുമാറും വനംവകുപ്പ് ഉദ്യോഗസ്ഥരെക്കണ്ട് ഓടി രക്ഷപ്പെടുകയും പിടിയിലായവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തിവരികയുമായിരുന്നു. ഇരുവരും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണോദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ കോടതി ഉത്തരവായതിനെത്തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    8 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    9 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    12 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    13 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    15 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    15 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    16 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    16 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍