Friday, September 21st, 2018

കാട്ടാനക്കുട്ടി വനപാലകരുടെ പിടിയിലായി

പത്തനംതിട്ട: സീതത്തോടില്‍ മൂഴിയാറിന് ഭീഷണി ഉയര്‍ത്തിയ കാട്ടാനക്കുട്ടിയെ വനപാലകര്‍ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കക്കി റോഡില്‍ കാറ്റാടിക്കുന്നിന് സമീപത്ത് നിന്നാണ് ആനക്കുട്ടിയെ പിടികൂടിയത്. ഇവിടെ വൈദ്യുതി തൂണില്‍ ബന്ധിച്ച ആനയെ രാത്രിയോടെ പുറത്തേക്ക് കൊണ്ടുപോയി. ജൂലായ് 11ന് സായിപ്പുംകുഴി തോട്ടിലൂടെ ഒഴുകിയെത്തി മൂഴിയാര്‍ ഡാമില്‍ വന്നുപെട്ട ആനക്കുട്ടി അവിടെ കരക്ക് കയറിയ ശേഷം മൂഴിയാറിലും പരിസരത്തുമായി മണിക്കൂറുകളോളം ഓടിനടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് വനത്തിനുള്ളിലേക്ക് കയറിപോയ ആനയെ പിന്നീട് കണ്ടിരുന്നില്ല. രണ്ട് ദിവസം മുമ്പ് അരണമുടിക്രോസിങ്ങിന് … Continue reading "കാട്ടാനക്കുട്ടി വനപാലകരുടെ പിടിയിലായി"

Published On:Jul 17, 2018 | 8:03 am

പത്തനംതിട്ട: സീതത്തോടില്‍ മൂഴിയാറിന് ഭീഷണി ഉയര്‍ത്തിയ കാട്ടാനക്കുട്ടിയെ വനപാലകര്‍ പിടികൂടി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കക്കി റോഡില്‍ കാറ്റാടിക്കുന്നിന് സമീപത്ത് നിന്നാണ് ആനക്കുട്ടിയെ പിടികൂടിയത്. ഇവിടെ വൈദ്യുതി തൂണില്‍ ബന്ധിച്ച ആനയെ രാത്രിയോടെ പുറത്തേക്ക് കൊണ്ടുപോയി. ജൂലായ് 11ന് സായിപ്പുംകുഴി തോട്ടിലൂടെ ഒഴുകിയെത്തി മൂഴിയാര്‍ ഡാമില്‍ വന്നുപെട്ട ആനക്കുട്ടി അവിടെ കരക്ക് കയറിയ ശേഷം മൂഴിയാറിലും പരിസരത്തുമായി മണിക്കൂറുകളോളം ഓടിനടന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് വനത്തിനുള്ളിലേക്ക് കയറിപോയ ആനയെ പിന്നീട് കണ്ടിരുന്നില്ല. രണ്ട് ദിവസം മുമ്പ് അരണമുടിക്രോസിങ്ങിന് സമീപം വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ക്ക് നേര ആനക്കുട്ടി ആക്രമണത്തിന് മുതിരുകയും അവരുടെ വാഹനത്തിന് കേടുവരുത്തുകയും ചെയ്തു. തിങ്കളാഴ്ച ആനക്കുട്ടിയെ വീണ്ടും കാറ്റാടിക്കുന്ന് ഭാഗത്ത് കണ്ടതായി മൂഴിയാറിലുള്ള ചില യുവാക്കള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനപാലകസംഘം ആനക്കുട്ടിയെ പിടികൂടുകയായിരുന്നു. പിടികൂടിയ ആനയെ പരിശോധിച്ച് വിദഗ്ധ ചികിത്സ നല്‍കിയ ശേഷം കാട്ടില്‍ വിടണോ ആനക്കൂട്ടിലാക്കണോ എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    5 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    7 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    7 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    14 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    15 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    15 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി