Tuesday, April 23rd, 2019

സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ വന്യജീവി ശല്യം രൂക്ഷമെന്ന് പരാതി

ആറളം ഫാമിലെ പത്താം ബ്ലോക്കില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്.

Published On:Mar 16, 2018 | 11:09 am

കണ്ണൂര്‍: സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ താമസിക്കാനാവാതെ ആറളം ഫാമിലെ ആദിവാസികള്‍. ആറളം ഫാമിലെ പത്താം ബ്ലോക്കില്‍ സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ താമസിക്കാനാവാതെയാണ് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്. ഇവിടെ മതിയായ സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. രാത്രികാലങ്ങളില്‍ കാട്ടാനയുടെയും മറ്റ് മന്യജീവികളുടെയും ശല്യം കാരണം ജീവന്‍പോലും ഭീഷണിയിലാവുന്ന സ്ഥിതിയാണ്. മാന്‍, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയവയെല്ലാം ഏറെ ഭീതി ഉണ്ടാക്കുന്നുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. വന്യജീവികളുടെ ശല്യം കാരണം പ്രദേശത്ത് വീടുവെച്ച് താമസിക്കാനോ കൃഷി ചെയ്യാനോ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ പറഞ്ഞു.
പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. നാനൂറില്‍ അധികം കുടുംബങ്ങള്‍ക്കാണ് പത്താം ബ്ലോക്കില്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. പ്രദേശത്ത് താമസിക്കാന്‍ കഴിയാത്തതിനാല്‍ പലരും ബന്ധുവീട്ടിലും മറ്റുമാണ് ഇപ്പോള്‍ താമസിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഒരു ഏക്കര്‍ സ്ഥലത്താണ് മതിയായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്. പത്ത് വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ ഇവര്‍ക്ക് സ്ഥലം പതിച്ച് നല്‍കിയത്. ഇവിടെ കുടിവെള്ളം ഇല്ലാത്തതിനാല്‍ ഒരിറ്റുവെള്ളത്തിനായി ഇവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കിലോമീറ്റര്‍ നടന്നുപോകേണ്ട അവസ്ഥയാണ്.
സര്‍ക്കാര്‍ അനുവദിച്ച ഭൂമിക്ക് പകരം താമസയോഗ്യമായ മറ്റൊരു ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആറളം ഫാമില്‍ തന്നെ താമസയോഗ്യമായ മറ്റ് ബ്ലോക്കുകളില്‍ നിരവധി വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അങ്ങോട്ട് തങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    7 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    7 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍