Friday, April 19th, 2019

കാട്ടാനക്കും വേണം വെള്ളവും ഭക്ഷണവും

കാട്ടാനകളുടെ ഇടക്കിടെയുള്ള അക്രമവും അവ വരുത്തുന്ന കാര്‍ഷിക വിളനാശവും ആറളം ഫാമിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും പ്രയാസത്തിലായ ഫാമിനെ കാട്ടുമൃഗങ്ങളുടെ ശല്യം വരുത്തുന്ന നാശനഷ്ടം ലക്ഷങ്ങളുടേതാണ്. ആറളം ഫാമില്‍ കടന്നുകയറി മാസങ്ങളായി തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് സര്‍വനാശം വരുത്തി കഴിഞ്ഞു കൂടുകയായിരുന്ന എട്ടോളം ആനകളെ കഴിഞ്ഞാഴ്ചയാണ് വനംവകുപ്പും ആറളം ഫാമിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് വന്യജീവി സങ്കേതപ്രദേശത്തേക്ക് തുരത്തിയത്. ദിവസങ്ങള്‍ക്കകം തന്നെ കാട്ടാനകള്‍ വീണ്ടും ഫാമിലെത്തി ഫാമില്‍ … Continue reading "കാട്ടാനക്കും വേണം വെള്ളവും ഭക്ഷണവും"

Published On:Apr 19, 2018 | 1:56 pm

കാട്ടാനകളുടെ ഇടക്കിടെയുള്ള അക്രമവും അവ വരുത്തുന്ന കാര്‍ഷിക വിളനാശവും ആറളം ഫാമിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും പ്രയാസത്തിലായ ഫാമിനെ കാട്ടുമൃഗങ്ങളുടെ ശല്യം വരുത്തുന്ന നാശനഷ്ടം ലക്ഷങ്ങളുടേതാണ്. ആറളം ഫാമില്‍ കടന്നുകയറി മാസങ്ങളായി തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് സര്‍വനാശം വരുത്തി കഴിഞ്ഞു കൂടുകയായിരുന്ന എട്ടോളം ആനകളെ കഴിഞ്ഞാഴ്ചയാണ് വനംവകുപ്പും ആറളം ഫാമിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് വന്യജീവി സങ്കേതപ്രദേശത്തേക്ക് തുരത്തിയത്. ദിവസങ്ങള്‍ക്കകം തന്നെ കാട്ടാനകള്‍ വീണ്ടും ഫാമിലെത്തി ഫാമില്‍ വിളനാശം ആരംഭിച്ചിരിക്കുകയാണ്. ആനക്കൂട്ടം രണ്ടാം ബ്ലോക്കിലെ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്തു. നിറയെ കായ്ച്ചുനില്‍ക്കുകയായിരുന്ന രണ്ട് തെങ്ങുകള്‍ കുത്തിവീഴ്ത്തി. പ്ലാവില്‍ കായ്ച്ചുനില്‍ക്കുന്ന ചക്കകള്‍ പിഴുത് നിലത്തിട്ട് ചവിട്ടിയരച്ചിരിക്കുന്നു. കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം മൂലമുണ്ടായ വിളനാശം ഫാമിലെ വരുമാനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 5ന് ഫാമിലെ തൊഴിലാളിയായ വടക്കേല്‍ തുരുത്തേല്‍ റെജി കാട്ടാനയുടെ ചവിട്ടേറ്റ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നാല് പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു. 2014 ഏപ്രില്‍ 25ന് ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടികൊന്നതിന് ശേഷം ഫാമില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഫാമിലെ താമസക്കാര്‍ ഇപ്പോഴും ഭയപ്പാടോടെയാണ് കഴിയുന്നത്. കാട്ടാന വരുത്തുന്ന കൃഷിനാശം ലക്ഷങ്ങളുടേതാണ്. തെങ്ങിന്‍ തൈകള്‍ക്ക് പുറമെ നഴ്‌സറിയിലെ റബ്ബര്‍, കുരുമുളക്, കശുവണ്ടി, കൊക്കോ തുടങ്ങിയവയും നശിപ്പിക്കാറുണ്ട്്.
കുടിവെള്ളക്ഷാമവും ഭക്ഷണ ദൗര്‍ലഭ്യവുമാണ് കാട്ടാനകള്‍ വീണ്ടും വീണ്ടും ആറളം ഫാമിലേക്ക് കടന്നുവരാന്‍ ഇടയാക്കുന്നത്. വന്യജീവി സങ്കേതത്തിലെത്തിക്കുന്നതിന് പകരം കാട്ടാനകളെ തുരത്തിയത് ഫാം ഓഫീസിനടുത്ത വനമേഖല പോലുള്ള ഏക്കര്‍ കണക്കിന് പ്രദേശത്തേക്കാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്്. അതിനാലാണ്് വീണ്ടും രണ്ടാം ബ്ലോക്കിലേക്ക് എളുപ്പത്തില്‍ ആന തിരിച്ചുവരാനിടയാക്കിയതെന്നും സംശയം ഉയര്‍ന്നു. രണ്ടാം ബ്ലോക്കിലെ തൊഴിലാളികളുടെ ഭക്ഷണപ്പുരയും കാട്ടാനക്കൂട്ടം തകര്‍ത്തിട്ടുണ്ട്്. കഴിഞ്ഞ ആറ് മാസത്തിനകം ഫാം ഒന്നിലെയും രണ്ടിലെയും നൂറുകണക്കിന് തെങ്ങുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തിട്ടുണ്ട്്. ആറളം വന്യജീവി സങ്കേതത്തിന്റെ അഞ്ച് കി.മീറ്റര്‍ അകലത്തിലാണ് ഒന്നും രണ്ടും ബ്ലോക്കുകള്‍. ഇവിടെയുള്ള നിറയെ കായ്ച്ചുനില്‍ക്കുന്ന തെങ്ങുകളാണ് കാട്ടാനയുടെ അക്രമത്തിനിരയാവുന്നത്. തെങ്ങ് വില്‍പന വഴിയുള്ള വരുമാനം രണ്ട് കോടിയിലേറെയായിരുന്നത് വിളനാശം മൂലം ഒന്നരക്കോടിയോളമായി ചുരുങ്ങിയെന്നാണ് ഫാം അധികൃതര്‍ വെളിപ്പെടുത്തുന്നത്. ഫാം മാനേജ്‌മെന്റിന്റെ തുടര്‍ച്ചയായ പരാതി പരിഗണിച്ചാണ് വനംവകുപ്പ് കാട്ടാനയെ തുരത്താനെത്തിയത്. വീണ്ടും തിരിച്ചുവരുന്നത് നാശനഷ്ടം ഇരട്ടിയാക്കുകയാണ്. ഫാമിലെ കാര്‍ഷിക വിളകള്‍ക്കും ആദിവാസികള്‍ക്കും മതിയായ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. വനത്തിലെ ആവാസവ്യവസ്ഥക്ക് വന്ന മാറ്റം ആന ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ നിലനില്‍പ് തന്നെ അപകടപ്പെടുത്തുകയാണ്. ആനയുടെ പ്രധാന തീറ്റയായ മുളങ്കാടുകള്‍ നശിപ്പിക്കുന്നതും കാട്ടരുവികളില്‍ നീരുറവ കുറഞ്ഞതും മൃഗങ്ങള്‍ക്ക് വിനയായി. വനത്തില്‍ കാട്ടാനയുടെ കുടിവെള്ള, ഭക്ഷണ ലഭ്യത ഉറപ്പുവരുത്താനുള്ള പദ്ധതികളെക്കുറിച്ച് പഠനം നടത്തി അതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ കാട്ടാനയുടെ ഫാമിലെ ആക്രമണം തടയാന്‍ പ്രയാസപ്പെടേണ്ടിവരും.

LIVE NEWS - ONLINE

 • 1
  7 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  9 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  11 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  12 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  14 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  15 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  15 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം