Wednesday, January 23rd, 2019

ഭാര്യയെ കൊന്നയാള്‍ നാലുവര്‍ഷത്തിനുശേഷം പിടിയില്‍

ചങ്ങനാശ്ശേരി: ഭാര്യയെ കൊന്നയാള്‍ നാലുവര്‍ഷത്തിനുശേഷം പിടിയില്‍. ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയംപ്രദീപ്കുമാറി(43)നെയാണ് ചങ്ങനാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്തത്. നാലുവര്‍ഷം മുമ്പ് കാണാതായ ഭാര്യ അഞ്ജലി എന്ന (മോളമ്മ31)യെ ഇയാള്‍ മയക്കി കൊക്കയിലെറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. 2009 ഒക്‌ടോബര്‍ 27ന് രാത്രിയിലാണ് സംഭവം. ഇതിനുശേഷം അഞ്ജലിയെ കാണാനില്ലെന്ന് ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയ പ്രദീപ് വിദേശത്തേക്ക് പോയി. തുടര്‍ന്ന് നാട്ടിലെത്തി മറ്റ് രണ്ട് ഭാര്യമാരുമായി ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു. അഞ്ജലിയുടെ തിരോധാനത്തെ തുടര്‍ന്ന് ചിങ്ങവനം … Continue reading "ഭാര്യയെ കൊന്നയാള്‍ നാലുവര്‍ഷത്തിനുശേഷം പിടിയില്‍"

Published On:Sep 10, 2013 | 2:51 pm

ചങ്ങനാശ്ശേരി: ഭാര്യയെ കൊന്നയാള്‍ നാലുവര്‍ഷത്തിനുശേഷം പിടിയില്‍. ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയംപ്രദീപ്കുമാറി(43)നെയാണ് ചങ്ങനാശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്തത്.
നാലുവര്‍ഷം മുമ്പ് കാണാതായ ഭാര്യ അഞ്ജലി എന്ന (മോളമ്മ31)യെ ഇയാള്‍ മയക്കി കൊക്കയിലെറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. 2009 ഒക്‌ടോബര്‍ 27ന് രാത്രിയിലാണ് സംഭവം. ഇതിനുശേഷം അഞ്ജലിയെ കാണാനില്ലെന്ന് ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയ പ്രദീപ് വിദേശത്തേക്ക് പോയി. തുടര്‍ന്ന് നാട്ടിലെത്തി മറ്റ് രണ്ട് ഭാര്യമാരുമായി ആര്‍ഭാടജീവിതം നയിക്കുകയായിരുന്നു.
അഞ്ജലിയുടെ തിരോധാനത്തെ തുടര്‍ന്ന് ചിങ്ങവനം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് കുറേനാളത്തെ അന്വേഷണത്തിനുശേഷം എഴുതിത്തള്ളി. അഞ്ജലിയുടെ ബന്ധുവിന്റെ പരാതിയെത്തുടര്‍ന്നാണ് കേസ് പുനരന്വേഷിച്ചത്.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത പ്രദീപ് ആദ്യം പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചുവെന്ന് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. കെ.എന്‍.രാജീവ്, സി.ഐ. വി.എ.നിഷാദ്‌മോന്‍ എന്നിവര്‍ അറിയിച്ചു.
ബൈക്കില്‍നിന്നുവീണ് പരിക്കേറ്റ അഞ്ജലിയെ ചികിത്സയ്ക്കായി 2009 ഒക്‌ടോബര്‍ 27ന് കുര്യനാട്ടുള്ള സ്വകാര്യ ആസ്പത്രിയില്‍ കൊണ്ടുപോയശേഷം തിരികെവരുമ്പോള്‍ ഉറക്കഗുളിക നല്‍കി മയക്കി. കാറില്‍ വാഗമണ്‍ ഭാഗത്തുള്ള കൊക്കയില്‍ കൊണ്ടുപോയി തള്ളിയതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    4 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    7 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    9 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    10 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    11 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    12 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    13 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    14 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍