Friday, September 21st, 2018

വന്യമൃഗ ശല്യം; ഭീതിയോടെ നാട്ടുകാര്‍

കാസര്‍കോട്: ജില്ലയുടെ മലയോര മേഖലകളില്‍ കാട്ടുമൃഗ ശല്യം ഏറി വരുന്നു. ഇതു കാരണം മലയോല മേഖലയിലുള്ള വര്‍ ഭീതിയിലാണ്. കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതു തടയാന്‍ വനാതിര്‍ത്തികളില്‍ കിടങ്ങ്, സൗരോര്‍ജ വേലികള്‍ മുതലായവ ഒരുക്കാന്‍ വനം വകുപ്പ് തയാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വന്യമൃഗ ശല്യത്തിനെതിരെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി കര്‍മസമിതി രൂപീകരണ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി കൃഷി നശിപ്പിക്കുന്ന പന്നി, കുരങ്ങ് മുതലായ മൃഗങ്ങളെ വന്യജീവി സംരക്ഷണ പട്ടികയില്‍ നിന്ന് … Continue reading "വന്യമൃഗ ശല്യം; ഭീതിയോടെ നാട്ടുകാര്‍"

Published On:Oct 8, 2013 | 5:23 pm

കാസര്‍കോട്: ജില്ലയുടെ മലയോര മേഖലകളില്‍ കാട്ടുമൃഗ ശല്യം ഏറി വരുന്നു. ഇതു കാരണം മലയോല മേഖലയിലുള്ള വര്‍ ഭീതിയിലാണ്. കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതു തടയാന്‍ വനാതിര്‍ത്തികളില്‍ കിടങ്ങ്, സൗരോര്‍ജ വേലികള്‍ മുതലായവ ഒരുക്കാന്‍ വനം വകുപ്പ് തയാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വന്യമൃഗ ശല്യത്തിനെതിരെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി കര്‍മസമിതി രൂപീകരണ യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി കൃഷി നശിപ്പിക്കുന്ന പന്നി, കുരങ്ങ് മുതലായ മൃഗങ്ങളെ വന്യജീവി സംരക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാനും നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഇത്തരത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുക, പന്നികളെ കൊല്ലാന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ യോഗത്തില്‍ കര്‍ഷകര്‍ ഉന്നയിച്ചു. കാട്ടാനകളുടെയും മറ്റും അക്രമം ഭയന്ന് രാത്രിയില്‍ പോലും വീടുകളില്‍ കിടന്നുറങ്ങാനാവാത്ത ദുരിതം കര്‍ഷകര്‍ ജനപ്രതിനിധികള്‍ക്കു മുന്‍പില്‍ വിവരിച്ചു. എംപിയും എംഎല്‍എമാരും ജില്ലാ ഭരണകൂടവുമായി ആലോചിച്ച് വിപുലമായ യോഗം ചേര്‍ന്നു തുടര്‍നടപടികള്‍ സ്വീകരിക്കാനും ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും 14നു മുന്‍പ് ഇത്തരത്തില്‍ കര്‍മസമിതി രൂപീകരിക്കാനും തീരുമാനിച്ചു.

LIVE NEWS - ONLINE

  • 1
    47 mins ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 2
    3 hours ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 3
    3 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 4
    5 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 5
    6 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 6
    10 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 7
    11 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 8
    11 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 9
    11 hours ago

    പെട്രോളിന് ഇന്നും വില കൂടി