Tuesday, November 20th, 2018

വാട്‌സ്ആപ്പില്‍ രണ്ട് പുതിയ ഫീച്ചറുകള്‍ ഉടന്‍ വരുന്നു

ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ബാറില്‍ വച്ച് ചാറ്റുകള്‍ നിശബ്ദമാക്കിവെക്കാനും സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കുന്ന ഫീച്ചറുകളാണിത്

Published On:Jul 18, 2018 | 11:43 am

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ രണ്ട് ഫീച്ചറുകള്‍ കൂടി. ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ബാറില്‍ വച്ച് തന്നെ ചാറ്റുകള്‍ നിശബ്ദമാക്കിവെക്കാനും സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യാനും സാധിക്കുന്നന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ഫീച്ചറില്‍ സന്ദേശങ്ങള്‍ വായിച്ചതായി മാര്‍ക്ക് ചെയ്യണമെങ്കിലും നോട്ടിഫിക്കേഷനുകള്‍ മ്യൂട്ട് ആക്കിവെക്കണമെങ്കിലും വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ തുറക്കേണ്ടതില്ല. വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.
വാട്‌സ്ആപ്പിന്റെ 2.18.214 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വരുമ്പോഴെല്ലാം പുതിയ സന്ദേശം ലഭിച്ചതായുള്ള അറിയിപ്പ് നോട്ടിഫിക്കേഷന്‍ പാനലില്‍ ലഭിക്കും. കിട്ടുന്ന നോട്ടിഫിക്കേഷനുകള്‍ക്ക് അടുത്തായി ചാറ്റ് വായിച്ചതായി മാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നിങ്ങള്‍ക്ക ലഭിക്കുന്ന പുതിയ സന്ദേശം തുറക്കുന്നതിന് തുല്യമാണ് അത് മാര്‍ക്ക് ചെയ്യുന്നത്.
സന്ദേശങ്ങള്‍ മാര്‍ക്ക് ചെയ്താല്‍ ആ സന്ദേശം അയച്ചയാള്‍ക്ക് സന്ദേശം വായിച്ചുവെന്ന് ബ്ലൂടിക്ക് കാണാന്‍ സാധിക്കും. ഇങ്ങനെ മാര്‍ക്ക് ചെയ്യുന്ന സന്ദേശങ്ങള്‍ വീണ്ടും നോട്ടിഫിക്കേഷന്‍ ബാറില്‍ പോപ്പ് അപ്പ് ചെയ്തുവരില്ല. ഇതേ രീതിയില്‍ തന്നെ നോട്ടിഫിക്കേഷന്‍ സെന്ററില്‍ ശല്യമാവുന്ന ചാറ്റ് നോട്ടിഫിക്കേഷനുകള്‍ നിശബ്ദമാക്കിവെക്കാനുള്ള സംവിധാനമുണ്ട്.

LIVE NEWS - ONLINE

  • 1
    44 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    9 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    10 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി