Thursday, February 21st, 2019

വ്യാജ ലിങ്കുകള്‍ ഇനി തിരിച്ചറിയാം, വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു..!

വാട്സ്ആപ്പിന് അകത്തുവെച്ച് തന്നെ ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യമാണ് പുതിയ ഫീച്ചറില്‍

Published On:Jul 11, 2018 | 8:29 am

വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു. വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നത് തടയുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടിങ് ഫീച്ചര്‍ എന്ന സംവിധാനമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. ആന്‍ഡ്രോയിഡിലെ 2.18.204 ബീറ്റാ പതിപ്പിലാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നതെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്സ്ആപ്പിന് അകത്തുവെച്ച് തന്നെ ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യമാണ് പുതിയ ഫീച്ചറില്‍ ഉള്ളത്. ഒരു ചുവന്ന ലേബല്‍ നല്‍കിയാണ് ഈ ലിങ്കുകള്‍ പ്രശ്നകാരിയാണെന്ന സൂചന ഉപയോക്താക്കള്‍ക്ക് നല്‍കുക. ഒരു വ്യാജ വെബ്സൈറ്റിലേക്കാണോ ഈ ലിങ്ക് ഉപയോക്താക്കളെ റീഡയറക്ട് ചെയ്യുന്നത് എന്ന് വാട്സ്ആപ്പ് ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്നു.അതേസമയം മുന്നറിയിപ്പ് കണ്ടിട്ടും ഉപയോക്താവ് ലിങ്ക് തുറന്നാല്‍ രണ്ടാമതൊരു അറിയിപ്പുകൂടി വാട്സ്ആപ്പ് നല്‍കും. പ്രചരിക്കുന്ന ലിങ്കുകളെല്ലാം വാട്സ്ആപ്പ് നിരന്തരം പരിശോധിച്ച് കൊണ്ടിരിക്കും.

LIVE NEWS - ONLINE

  • 1
    23 mins ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 2
    4 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 3
    5 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 4
    5 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 5
    5 hours ago

    പെരിയ ഇരട്ടക്കൊല

  • 6
    5 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 7
    5 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

  • 9
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്