Monday, November 12th, 2018

സിരി; ഇനി വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും സന്ദേശങ്ങളയ്ക്കാം

ഇതുവഴി സിരിയ്ക്ക് നല്‍കുന്ന ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയ്ക്കാനാവും

Published On:Jul 26, 2018 | 8:39 am

സിരി സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനം ഉപയോഗിച്ച് ഇനി ഐഫോണിലെ വാട്സ്ആപ്പിലൂടെ ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങളയക്കാം. ഇതുവഴി സിരിയ്ക്ക് നല്‍കുന്ന ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയ്ക്കാനാവും. വാട്സ്ആപ്പ് ഐഓഎസ് 2.18.80 അപ്ഡേറ്റിലാണ് പുതിയ സിരി സേവനം ലഭ്യമാവുക.
സിരി ഉപയോഗിച്ച് ഗ്രൂപ്പിലേക്ക് സന്ദേശമയക്കാന്‍ Hey siri എന്ന കമാന്റ് കൊടുത്ത ശേഷം. ‘Send a message to WhatsApp group (ഗ്രൂപ്പിന്റെ പേര്) പറയുക. ഒരേ പേരില്‍ ഒന്നിലധികം ഗ്രൂപ്പുകളുണ്ടെങ്കില്‍ അതിന്റെ പട്ടിക തുറന്നുവരും. ആ പട്ടികയില്‍ വേണ്ടത് തിരഞ്ഞെടുത്തതിന് ശേഷം സന്ദേശം എന്താണെന്ന് പറയുക. ശേഷം വോയ്സ് അസിസ്റ്റന്റിനോട് സന്ദേശം അയക്കാന്‍ നിര്‍ദേശം നല്‍കിയാല്‍ മതി.
ഇതിന് പുറമെ വാട്സ്ആപ്പ് ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷന്‍ ബാനറില്‍ തന്നെ ജിഫ് ദൃശ്യങ്ങളും, ചിത്രങ്ങളും കാണുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് വാബീറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് ചയ്യുന്നു. ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. വാട്സ്ആപ്പ് കോണ്‍ടാക്റ്റുകളിലേക്ക് മാത്രമായി സിരി ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യം 2016 ല്‍ തന്നെ അവതരിപ്പിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    5 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    6 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    9 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    11 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    12 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    13 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    13 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    14 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    14 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍