Monday, February 18th, 2019

മാസം 20 ലക്ഷം അക്കൗണ്ടുകള്‍ വാട്‌സാപ്പ് നീക്കുന്നു

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വാട്സാപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു

Published On:Feb 11, 2019 | 10:49 am

വ്യാജസന്ദേശങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും തടയാനൊരുങ്ങി വാട്സാപ്പ്. ഇതിനായി മാസം 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് സാമൂഹികമാധ്യമം നീക്കംചെയ്തുകൊണ്ടിരിക്കുന്നത്. വ്യാജസന്ദേശങ്ങള്‍ കൈമാറുന്ന 95 ശതമാനത്തോളം അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവ ഒഴിവാക്കിവരികയാണെന്നും വാട്സാപ്പ് സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ മാറ്റ് ജോണ്‍സ് അറിയിച്ചു.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വാട്സാപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു. വാട്സാപ്പ് അക്കൗണ്ട് എടുത്ത ഉടനെത്തന്നെയായിരിക്കും ഇത്തരം കൂട്ടസന്ദേശങ്ങള്‍ ആളുകളിലേക്കെത്തുക. ഇത്തരത്തില്‍ ഓട്മേറ്റഡ്, ബള്‍ക്ക് ആയി സന്ദേശങ്ങള്‍ കൈമാറുന്ന നിരവധി അക്കൗണ്ടുകള്‍ വാട്സാപ്പ് നീക്കി. തിരഞ്ഞെടുപ്പുവേളകളില്‍ വ്യാജ അക്കൗണ്ടുകളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യപ്പെടുന്നത് സാധാരണമാണ്.

LIVE NEWS - ONLINE

  • 1
    25 mins ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 2
    1 hour ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 3
    3 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 4
    15 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 5
    18 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 6
    23 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 7
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 8
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 9
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി