Friday, January 18th, 2019

‘പ്രെഡിക്റ്റഡ് അപ്‌ലോഡ്’ ഫീച്ചറുമായി വാട്‌സ്ആപ്പ് വരുന്നു

അപ് ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ് ലോഡ് ചെയ്യുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കും

Published On:Jun 2, 2018 | 8:27 am

അപ് ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ആവശ്യമുള്ള സമയത്ത് അപ് ലോഡ് ചെയ്യുന്നതിനായി, നേരത്തെ തന്നെ തയ്യാറാക്കിവെക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ‘പ്രെഡിക്റ്റഡ് അപ് ലോഡ്’ ഫീച്ചര്‍ വാട്സ്ആപ്പില്‍ വന്നുവെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് വെബ്സൈറ്റായ വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിടുന്നത്. വാട്സ്ആപ്പിന്റെ 2.18.156 പതിപ്പിലാണ് ഈ ഫീച്ചറുള്ളത്.
സുഹൃത്തുക്കള്‍ ആര്‍ക്കെങ്കിലും ഒരു ചിത്രം നിങ്ങള്‍ അയക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് മുന്‍ കൂട്ടി വാട്സ്ആപ്പ് സെര്‍വറില്‍ അപ്ലോഡ് ചെയ്തുവെക്കാം. ഉപയോക്താവ് നിശ്ചയിച്ച സമയത്ത് അത് അവര്‍ക്ക് അയക്കാന്‍ സാധിക്കും. ഇതുവഴി 12 ചിത്രങ്ങള്‍ വരെ വാട്സ്ആപ്പ് സെര്‍വറില്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്ത് വെക്കാം. എന്നാല്‍, ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പ് പ്രാബല്യത്തില്‍ വരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് നിലവില്‍ നമ്മള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയില്ല.

LIVE NEWS - ONLINE

  • 1
    19 mins ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 2
    37 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 3
    3 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 4
    4 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 5
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 6
    5 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 7
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 8
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 9
    6 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം