Wednesday, April 24th, 2019

പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്

വ്യാജവാര്‍ത്താ പ്രചരണം നിയന്ത്രിക്കുവാന്‍ കൂടുതല്‍ സംവിധാനങ്ങളുമായി വാട്സാപ്പ്

Published On:Apr 11, 2019 | 12:00 pm

വ്യാജവാര്‍ത്താ പ്രചരണം നിയന്ത്രിക്കുവാന്‍ കൂടുതല്‍ സംവിധാനങ്ങളുമായി വാട്സാപ്പ്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ട് ഫീച്ചറുകളാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് ലേബലിങ് സംവിധാനം എന്നിങ്ങനെ. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നാണ് വിവരം. ഐഓഎസ് പതിപ്പില്‍ അധികം വൈകാതെ തന്നെ ഫീച്ചര്‍ എത്തിയേക്കും. ഫോര്‍വേഡിങ് ഇന്‍ഫോ, ഒരു സന്ദേശം എത്രതവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്ന വിവരം അറിയിക്കുന്ന ഫീച്ചറാണ്. ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജ് എന്ന ലേബലിങ് ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ വാട്സാപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ തിരിച്ചറിയുന്നതിനാണ്.
നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തവണ വാട്സാപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ടുവരുന്ന സന്ദേശങ്ങള്‍ വിലക്കാനുള്ള അധികാരമാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രൂപ്പ് സെറ്റിങ്സിലാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് മെസേജുകള്‍ അനുവദിക്കണോ വേണ്ടയോ എന്നുള്ള ഓപ്ഷന്‍ ഉണ്ടാവുക. എന്നാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടുവരുന്ന സന്ദേശങ്ങള്‍ മാത്രമേ ഈ രീതിയില്‍ തടയാന്‍ സാധിക്കുകയുള്ളൂ. ഉപയോക്താക്കള്‍ക്ക് ഏത് സന്ദേശവും കോപ്പി പേസ്റ്റ് ചെയ്ത് ഏത്ര ഗ്രൂപ്പുകളില്‍ വേണമെങ്കിലും ഇടാന്‍ സാധിക്കും. എന്നാല്‍ കോപ്പി പേസ്റ്റ് ചെയ്ത് ഗ്രൂപ്പുകളിലെല്ലാം പങ്കുവെക്കാന്‍ അത്ര എളുപ്പവുമല്ല. അതുകൊണ്ടുതന്നെ സന്ദേശങ്ങള്‍ അനാവശ്യമായി ഫോര്‍വാഡ് ചെയ്യപ്പെടുന്നത് നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    8 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    11 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം