Saturday, September 22nd, 2018

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇനി സെന്റ് മെസേജ് ഫീച്ചറും..

വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്നും നിയന്ത്രിക്കാന്‍ ഇനി ഗ്രൂപ്പ് അഡ്മിന് സാധിക്കും

Published On:Jun 30, 2018 | 9:35 am

‘സെന്റ് മെസേജ്’ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്നും നിയന്ത്രിക്കുന്നതാണ് സെന്റ് മെസേജ് ഫീച്ചര്‍. വാട്സ്ആപ്പിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവും. ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സൗകര്യം ഗ്രൂപ്പ് സെറ്റിങ്സിലെ ഗ്രൂപ്പ് ഇന്‍ഫോയിലാണ് ലഭിക്കുക.
അവിടെ Send Messages എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും അത് തിരഞ്ഞെടുക്കുമ്പോള്‍ ‘Only Admins’, ‘All participants’ രണ്ട് ഓപ്ഷനുകള്‍ ഉണ്ടാകും. ഇതില്‍ only admins എന്ന് തിരഞ്ഞെടുത്താല്‍ പിന്നീട് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ആ ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയുള്ളൂ. സെറ്റിങ്സ് മാറ്റുന്ന കാര്യം വാട്സ്ആപ്പ് എല്ലാ അംഗങ്ങളേയും നോട്ടിഫിക്കേഷന്‍ മുഖേന അറിയിക്കും.
മറ്റ് ഫീച്ചറുകള്‍ പോലെ നിശ്ചിത സമയ പരിധി ഉള്ളതല്ല ഈ ഫീച്ചര്‍. എപ്പോള്‍ വേണമെങ്കിലും സെന്റ് മെസേജസ് സെറ്റിങ്സില്‍ അഡ്മിന്‍മാര്‍ക്ക് മാറ്റം വരുത്താവുന്നതാണ്. എന്നാല്‍ നിലവില്‍ എല്ലാവരെയും ഒന്നിച്ചു വിലക്കാന്‍ മാത്രമേ ഈ ഫീച്ചര്‍ വഴി സാധിക്കൂ.

LIVE NEWS - ONLINE

  • 1
    24 mins ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    3 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    3 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    3 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    6 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    6 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    6 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി