Friday, February 22nd, 2019

വാട്സ്ആപ്പ് ബിസിനസ്സില്‍ കാറ്റലോഗ് ഫീച്ചര്‍ വരുന്നു

ബിസിനസ്സുകാര്‍ക്ക് ഇനി തങ്ങളുടെ പ്രൊഡക്ടുകള്‍ ഈ കാറ്റലോഗ് വഴി പ്രദര്‍ശിപ്പിക്കാം

Published On:Jun 19, 2018 | 8:23 am

വാട്സ്ആപ്പ് ബിസിനസ്സില്‍ ഇനിമുതല്‍ കാറ്റലോഗ് ഫീച്ചറും വരുന്നു. ബിസിനസ്സുകാര്‍ക്ക് ഇനി തങ്ങളുടെ പ്രൊഡക്ടുകള്‍ ഈ കാറ്റലോഗ് വഴി പ്രദര്‍ശിപ്പിക്കാം. ഒരു പ്രമുഖ ഓണ്‍ലൈന്‍ സൈറ്റാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പുതുതായി വരുന്ന കാറ്റലോഗ് ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടും ചോര്‍ന്നിട്ടുണ്ട്.
ബിസിനസ്സുകാര്‍ക്ക് ഉല്‍പന്നങ്ങളുടെ വിശദമായ വിവരങ്ങള്‍ ഉള്‍കൊള്ളിക്കാം. ഉല്‍പ്പന്നങ്ങളുടെ ഫോട്ടോയ്ക്ക് പുറമെ പേര്, വിവരണം, ലിങ്ക്, സ്റ്റോക്ക് കീപ്പിങ് യൂണിറ്റ് നമ്പര്‍ എന്നിവയും ഉള്‍കൊള്ളിക്കാനുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും. എന്നാല്‍, വാട്സ്ആപ്പ് ബിസിനസ്സിലെ വില്‍പനക്കാരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ടുള്ള ഇടപാട് ഇത് വഴി നടത്താന്‍ സാധിക്കില്ല. വാട്സ്ആപ്പ് ബിസിനസ്സിന് പുറമെ യഥാര്‍ഥ വാട്സപ്പിലേക്കും പുതിയ കാറ്റലോഗ് ഫീച്ചര്‍ എത്തുമെന്നാണ് സൂചന ലഭിക്കുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    9 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    10 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    12 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    13 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    14 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    15 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    16 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    17 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം