Tuesday, October 16th, 2018

ഗ്രൂപ്പ് അംഗങ്ങളെ ഇനി അഡ്മിന്‍മാര്‍ക്ക് വിലക്കാം

ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും മറ്റ് അംഗങ്ങളെ ഗ്രൂപ്പ് അഡിമിനിസ്ട്രേറ്റര്‍ മാര്‍ക്ക് വിലക്കാന്‍ സാധിക്കും

Published On:Dec 4, 2017 | 9:57 am

പല പരിഷ്‌കാരങ്ങള്‍ക്കും വാട്‌സ്ആപ്പ് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ തന്നെ പല മാറ്റങ്ങളും വാട്‌സ്ആപ്പിന് വന്നിരുന്നു. ഗ്രൂപ്പ് അഡ്മിനുകള്‍ക്കും കൂടുതല്‍ നിയന്ത്രണധികാരം കൊണ്ടു വരുന്നു എന്ന വാര്‍ത്തകളുമുണ്ടായിരുന്നു. ഇപ്പോഴിതാ അഡ്മിന്‍മാരെ സംബന്ധിച്ച് മറ്റൊരു കാര്യം കൂടി. റെസ്ട്രിക്റ്റഡ് ഗ്രൂപ്സ് എന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് ഒരുങ്ങുന്നു
ഇനി ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും മറ്റ് അംഗങ്ങളെ ഗ്രൂപ്പ് അഡിമിനിസ്ട്രേറ്റര്‍ മാര്‍ക്ക് വിലക്കാന്‍ സാധിക്കും. അതിന് സഹായിക്കുന്നതാണ് റെസ്ട്രിക്റ്റഡ് ഗ്രൂപ്സ. വാട്സ്ആപ്പിന്റെ 2.17.430 പതിപ്പിലെ ബീറ്റാ ടെസ്റ്റിലാണ് ‘ റെസ്ട്രിക്റ്റഡ് ഗ്രൂപ്സ്’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ഗ്രൂപ്പ് അഡ്മിന്‍ മാര്‍ക്ക് മാത്രമാണ് റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്സ് സെറ്റിങ് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കുക..
ഗ്രൂപ്പ് അംഗങ്ങളെ സന്ദേശമയക്കുന്നതില്‍ നിന്നും വിലക്കിയാലും, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ആ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടാം. പക്ഷെ അംഗങ്ങള്‍ക്ക് സന്ദേശം കാണാന്‍ മാത്രമെ സാധിക്കൂ. ഗ്രൂപ്പ് അംഗങ്ങളുടെ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കി പകരം ഗ്രൂപ്പ് അംഗങ്ങള്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് കൈമാറാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍

LIVE NEWS - ONLINE

  • 1
    13 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 2
    30 mins ago

    ഇന്ധന വില ഇന്നും കൂടി

  • 3
    33 mins ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 4
    36 mins ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 5
    1 hour ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 6
    2 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 7
    2 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്

  • 8
    3 hours ago

    ബിജെപി വനിതാ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും വീടുകയറി ആക്രമിച്ചു

  • 9
    3 hours ago

    പതിനേഴുകാരിയുടെ ആത്മഹത്യ; വീട്ടമ്മ അറസ്റ്റില്‍