Wednesday, January 16th, 2019

ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

ഗ്രൂപ്പ് വീഡിയോ കോളില്‍ ഒരാള്‍ക്ക് ഒരേസമയം മൂന്നുപേര്‍ക്കാണ് കോള്‍ ചെയ്യാന്‍ കഴിയുക

Published On:May 25, 2018 | 10:04 am

ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. ഗ്രൂപ്പ് വീഡിയോ കോളില്‍ ഒരാള്‍ക്ക് ഒരേസമയം മൂന്നുപേര്‍ക്കാണ് കോള്‍ ചെയ്യാന്‍ കഴിയുക. ഇത് സ്ഥിരമായാല്‍ ആളുകളുടെ എണ്ണം നാലാകും. എന്നാല്‍ വാട്‌സ്ആപ്പ് നിശ്ചിയിച്ചവര്‍ക്കേ ഈ സംവിധാനം ഇപ്പോള്‍ ലഭിക്കൂ.
പരീക്ഷണാടിസ്ഥാനത്തില്‍ ചില ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഇത് ലഭ്യമായി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ സ്‌ക്രീനില്‍ വലത് മുകളില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനുള്ള പ്രത്യേക ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്തയാള്‍ക്കുള്ള കോള്‍ കണക്ട് ആവും. കൂടാതെ ആളുകളെ ചേര്‍ക്കുന്നതോടൊപ്പം സ്‌ക്രീന്‍ വിഭജിക്കപ്പെടുകയും അതില്‍ മറ്റുള്ളവരെ കാണാനും സാധിക്കും.

LIVE NEWS - ONLINE

  • 1
    9 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    11 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    14 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    14 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    18 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    20 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    20 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി