Saturday, August 24th, 2019

ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ പ്രശ്‌നമുണ്ടോ?

ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊര്‍ജ്ജം കുറയുകയുമാണ് ചെയ്യുന്നു.

Published On:May 31, 2019 | 9:26 am

ഭക്ഷണം കഴിക്കാതാരിക്കുന്നത് ആരോഗ്യത്തെതളര്‍ത്തുക തന്നെ ചെയ്യും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ അത് ശരീരത്തെ കാര്യമായി തന്നെ ബാധിക്കും. എന്നാല്‍, പിന്നീടുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പറ്റി അറിവില്ലാത്തതാണ് ഇത്തരത്തില്‍ പലരും ഭക്ഷണം ഒഴിവാക്കുന്നത്. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊര്‍ജ്ജം കുറയുകയുമാണ് ചെയ്യുന്നു.
ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാല്‍ പിന്നീട് അമിതമായി ഭക്ഷണം കഴിക്കേണ്ടി വരും. ഇത് തടി കൂടാന്‍ കാരണമാവുന്നു. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണ ക്രമം കൃത്യമാക്കാന്‍ ശ്രമിക്കണം. ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, ക്ഷീണം അനുഭവപ്പെടുക പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ജോലി ചെയ്യാനുള്ള താല്‍പര്യക്കുറവ്, ശ്രദ്ധക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ഭക്ഷണം ഒഴിവാക്കുന്നത് വായ് നാറ്റത്തിന് കാരണമാകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഉമിനീരിന്റെ അളവ് വര്‍ധിക്കുന്നു. എന്നാല്‍ കഴിക്കാതിരുന്നാല്‍ അളവ് കുറയുന്നു. ഭക്ഷണം ഒഴിവാക്കുന്നത് രക്തസമ്മര്‍ദ്ദം കുറയാനുള്ള സാധ്യതയും കൂടുതലാണ്. ക്ഷീണം ഉണ്ടാകുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്യും

LIVE NEWS - ONLINE

  • 1
    5 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    6 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    12 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍