Thursday, November 15th, 2018

കേരളത്തില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

Published On:Aug 3, 2018 | 3:16 pm

കോഴിക്കോട്: കേരളത്തില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരാള്‍ക്ക് രോഗമുണ്ടെന്ന് സംശയിക്കുന്നു. കോഴിക്കോട് പാവങ്ങാട് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. എലത്തൂര്‍ സ്വദേശിക്കാണ് രോഗം സംശയിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്ത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം അംശയിക്കുന്നയാളുടെ രക്തം പരിശോധനക്ക് അയച്ചിട്ടുണ്ട്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈല്‍ പനി.
വൈറസ് രോഗമാണ് വെസ്റ്റ് നൈല്‍ പനി. കൊതുകകളാണ് രോഗം പരത്തുന്നത്. രോഗാണു വാഹകരായ പക്ഷികളെ കടിച്ച കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
രക്ത അവയവ ദാനത്തിലൂടെയും അമ്മയില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനും അപൂര്‍വമായി രോഗം ബാധിക്കാം. എന്നാല്‍നേരിട്ട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
രോഗം ബാധിച്ച 75 ശതമാനം പേര്‍ക്കും ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. 20 ശതമാനം പേര്‍ക്ക് ചെറിയ പനി, തലവേദന, ഛര്‍ദി, തടിപ്പ് എന്നിവ അനുഭവപ്പെടും. ഒരു ശതമാനത്തില്‍ കുറവ് പേര്‍ക്ക് മസ്തിഷ്‌ക ജ്വരത്തിനോ, മെനിന്‍ജൈറ്റിസിനോ സാധ്യതയുണ്ട്. രക്ത പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. അസുഖം ഭേദമാകാന്‍ ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ എടുക്കും. രോഗം നാഡീകളെ ബാധിച്ചാല്‍ 10 ശതമാനം വരെ മരണ സാധ്യതയുമുണ്ട്.
ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് രോഗം കൂടുതലായി കാണുന്നത്. 1937 ല്‍ ഉഗാണ്ടയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    14 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    20 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    20 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    22 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    22 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി