Saturday, July 21st, 2018

വെല്ലിംഗ്ടണ്‍ ദിപില്‍ കരീബിയന്‍ പട തകര്‍ന്നടിഞ്ഞു

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് മികച്ച തുടക്കം ലഭിച്ചതിന് ശേഷവും തകര്‍ന്നടിയുകയായിരുന്നു.

Published On:Dec 1, 2017 | 11:51 am

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 134 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗ് തുടങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ദിവസം കളിനിര്‍ത്തുന്‌പോള്‍ 85/2 എന്ന ഭേദപ്പെട്ട നിലയിലാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് മികച്ച തുടക്കം ലഭിച്ചതിന് ശേഷവും തകര്‍ന്നടിയുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ബ്രാത്‌വൈറ്റ് കിരോണ്‍ പവല്‍ സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പവല്‍ (42), ബ്രാത്‌വൈറ്റ് (24) എന്നിവര്‍ വീണതോടെ വിന്‍ഡീസിന്റെ തകര്‍ച്ച തുടങ്ങി. 59 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് വിന്‍ഡീസിന്റെ അവസാന എട്ട് വിക്കറ്റുകള്‍ വീണത്.
ഏഴ് വിക്കറ്റ് വീഴ്ത്തിയ നീല്‍ വാഗ്‌നറാണ് വിന്‍ഡീസിനെ തകര്‍ത്തത്. 39 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു വാഗ്‌നറുടെ വിക്കറ്റ് വേട്ട. ട്രെന്റ് ബോള്‍ട്ട് രണ്ടു വിക്കറ്റ് നേടി.
ഓപ്പണര്‍ ടോം ലാതം (37), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. 29 റണ്‍സോടെ ജീറ്റ് റാവലും 12 റണ്‍സുമായി റോസ് ടെയ്‌ലറും ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ക്രീസിലുണ്ട്. എട്ട് വിക്കറ്റ് ശേഷിക്കേ വിന്‍ഡീസ് സ്‌കോര്‍ മറികടക്കാന്‍ കിവീസിന് 49 റണ്‍സ് മാത്രം മതി.

 

 

 

LIVE NEWS - ONLINE

  • 1
    22 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും