Friday, September 21st, 2018

അമിത ഭാരമുണ്ടോ? ഈ ഭക്ഷണപദാര്‍ത്ഥങ്ങളോട് നോ പറയണം..

ഏറെ രുചികരമായ നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളും അമിത ഭാരത്തിന് കരാണമാവുന്നു

Published On:Mar 19, 2018 | 7:58 am

അമിത ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യമായ ഡയറ്റിംഗിലായിരിക്കും. കൂടാതെ യോഗ, ജോഗിങ്, എന്നിവയെല്ലാം ശ്രദ്ധിച്ച് തടി കുറയ്ക്കുന്നു. ഭാരം കൂടുന്നതിന്റെ പ്രധാനകാരണം ഭക്ഷണ ക്രമം തന്നെയല്ലെ. ഏറെ രുചികരമായ നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളും അമിത ഭാരത്തിന് കരാണമാവുന്നു. അതിനാല്‍ തന്നെ ചില ഭക്ഷണങ്ങള്‍ പാടെ ഒഴിവാക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് അമിത ഭാരം കുറയ്ക്കണമെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിക്കോളൂ.
കേക്കുകള്‍, മഫ്ഫിന്‍സ്, കുക്കീസ് മുതലായവ എന്നും കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ അമിത ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇവയില്‍ നിന്നൊക്കെ അകന്നു നിന്നേ പറ്റു. ഇത്തരം ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ട്രാന്‍സ് കൊഴുപ്പ് അമിത ഭാരത്തിനു കാരണം ആകുന്ന ഹോര്‍മോണുകള്‍ കൂടിയ തോതില്‍ ഉത്പാദിപ്പിക്കുന്നു. ബ്രൌണ്‍ ബ്രെടിനെ അപേക്ഷിച്ച് അത്ര ആരോഗ്യകരമല്ലാത്ത ഒരു ഭക്ഷണം ആണ് വൈറ്റ് ബ്രഡ്. അതുപോലെ തന്നെ ഇത് അമിത ഭാരത്തിനും കാരണമാകുന്നു. വൈറ്റ് ബ്രെഡില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടന്‍ന്റെ അളവാണ് അമിതഭാരത്തിന് കാരണം ആകുന്നത്.
പാലുല്പ്പന്നങ്ങളായ വെണ്ണ, നെയ്യ്, യോഗര്‍ട്ട് എന്നിവ ആരോഗ്യദായകം ആണെങ്കിലും അമിത ഭാരത്തിനു കാരണം ആകുന്നവ ആണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന അമിത പ്രോട്ടീനിന്റെ അളവ് ദഹനം മന്ദഗതിയില്‍ ആക്കുന്നു. ഇതിന്റെ ഫലമായി അമിത ഭാരത്തിനു കാരണം ആകുന്ന ചില ഹോര്‍മോണുകള്‍ ശരീരം പുറപ്പെടുവിക്കുന്നു. അതുപോലെ തന്നെ ഇവയിലുള്ള കലോറിയുടെ അളവും അമിത ഭാരത്തിനു ഇടവരുത്തും. ഭക്ഷണം ക്രമീകരിക്കുന്ന ആളുകള്‍ തടി കൂടുമോ എന്ന് പേടിച്ചു മധുരം ഒഴിവാക്കുന്നു. പകരം കൃത്രിമ മധുരം ഉപയോഗിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള കൃത്രിമ മധുര പദാര്‍ത്ഥങ്ങളും അമിത ഭാരത്തിനു കാരണമായേക്കാം. ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും ഇഷ്ടം ഫാസ്റ്റ് ഫൂടിനോട് തന്നെയാണ്. എന്നാല്‍ ഇത് മറ്റു പല ആരോഗ്യ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഒപ്പം ഇത് അമിത ഭാരത്തിനും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും കാരണം ആകുന്നു.

LIVE NEWS - ONLINE

  • 1
    59 mins ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 2
    2 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    6 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    6 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    7 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    7 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    7 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    7 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    9 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം