Saturday, September 22nd, 2018

അളവ്തൂക്ക ഉപകരണങ്ങളുടെ മുദ്രണം ഇനി സ്വകാര്യമേഖലക്ക്

  ആലപ്പുഴ: അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്രണം സ്വകാര്യമേഖലക്ക് കൈമാറുന്ന കേന്ദ്രനിയമം നിലവില്‍ വന്നു. 10,000 രൂപ ഫീസ് അടച്ചാല്‍ സ്വകാര്യമേഖലയില്‍ മുദ്രവെപ്പ് കേന്ദ്രം തുറക്കാം. സപ്തംബര്‍ അഞ്ച് മുതല്‍ രാജ്യത്താകെ നടപ്പാക്കി കേന്ദ്രസര്‍ക്കാറിന്റെ അളവുതൂക്ക നിയമം നിലവില്‍ വന്നു. കേരളത്തില്‍ ലീഗല്‍ മെട്രോളജി ഓഫീസുകളിലാണ് ഇപ്പോഴും അളവ് ഉപകരണങ്ങള്‍ പതിക്കുന്നത്. ഏതാനും മാസത്തിനകം ഇത് നിര്‍ത്തി സര്‍ക്കാര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിലായിരിക്കും ഇത്തരം പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുക. ലീഗല്‍ മെട്രോളജി വകുപ്പ് സ്ഥാപനങ്ങളില്‍ പരിശോധന … Continue reading "അളവ്തൂക്ക ഉപകരണങ്ങളുടെ മുദ്രണം ഇനി സ്വകാര്യമേഖലക്ക്"

Published On:Oct 5, 2013 | 11:35 am

 

ആലപ്പുഴ: അളവ് തൂക്ക ഉപകരണങ്ങളുടെ മുദ്രണം സ്വകാര്യമേഖലക്ക് കൈമാറുന്ന കേന്ദ്രനിയമം നിലവില്‍ വന്നു. 10,000 രൂപ ഫീസ് അടച്ചാല്‍ സ്വകാര്യമേഖലയില്‍ മുദ്രവെപ്പ് കേന്ദ്രം തുറക്കാം. സപ്തംബര്‍ അഞ്ച് മുതല്‍ രാജ്യത്താകെ നടപ്പാക്കി കേന്ദ്രസര്‍ക്കാറിന്റെ അളവുതൂക്ക നിയമം നിലവില്‍ വന്നു.
കേരളത്തില്‍ ലീഗല്‍ മെട്രോളജി ഓഫീസുകളിലാണ് ഇപ്പോഴും അളവ് ഉപകരണങ്ങള്‍ പതിക്കുന്നത്. ഏതാനും മാസത്തിനകം ഇത് നിര്‍ത്തി സര്‍ക്കാര്‍ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിലായിരിക്കും ഇത്തരം പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുക. ലീഗല്‍ മെട്രോളജി വകുപ്പ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തണമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും സ്വീകരിക്കാവുന്ന നടപടികളെപ്പറ്റി വ്യക്തതയില്ല.
സംസ്ഥാന സര്‍ക്കാറിന് മുദ്രഫീസ്, പിഴ എന്നീ ഇനങ്ങളില്‍ കോടികളാണ് അളവുതൂക്ക വകുപ്പില്‍നിന്ന് ഓരോമാസവും കിട്ടുന്നത്. പുതിയ നിയമപ്രകാരം സ്വകാര്യ സംരംഭകര്‍ അടക്കുന്ന രജിസ്‌ട്രേഷന്‍ ഫീസ് കേന്ദ്രസര്‍ക്കാറിനാണ്. ഓരോതരം ഉപകരണത്തിനും പ്രത്യേകം രജിസ്‌ട്രേഷന്‍ ഫീസ് അടക്കണം. അളവ് തൂക്ക വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരുടെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കെല്ലാം അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസില്ലാതെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പ്രത്യേകം ഫീസ് സര്‍ക്കാറിലേക്ക് അടക്കേണ്ടതില്ല. ഇടപാടുകാരില്‍നിന്ന് സ്ഥാപനങ്ങള്‍ക്ക് വാങ്ങാവുന്ന ഫീസ് എത്രയാണെന്ന് വ്യക്തമല്ല.
സാധാരണക്കാര്‍ ആശ്രയിക്കുന്ന കട്ടിയും ത്രാസും (കോല്‍ത്രാസ്) ഇലട്രോണിക് ത്രാസ്, തൂക്കക്കട്ടികള്‍ എന്നിങ്ങനെ ക്ലാസ്സ് മൂന്ന് പട്ടികയില്‍ വരുന്നവയാണ് സ്വകാര്യമേഖലക്ക് കൈമാറുന്നത്. സ്വര്‍ണക്കടകളിലെ ഇലക്‌ട്രോണിക് ത്രാസ്സുകള്‍ ഈ പട്ടികയില്‍ വരില്ല. പുതിയ നിയമം വിശ്വാസ്യതയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    9 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    11 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    11 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    14 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    15 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    18 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    19 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    19 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി